»   » കേരളത്തിലെ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്ന് പുലിമുരുകന് അപൂര്‍വ്വ നേട്ടം, എന്താണത്

കേരളത്തിലെ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്ന് പുലിമുരുകന് അപൂര്‍വ്വ നേട്ടം, എന്താണത്

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നുണ്ട്. ഇപ്പോഴിതാ റിലീസ് ചെയ്ത് 150 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.

കേരളത്തിലെ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളം, കോഴിക്കോട് എന്നിവടങ്ങളില്‍ ചിത്രത്തിന്റെ 150 ദിവസം കടന്നിരിക്കുകയാണ്. എറണാകുളം സിനിപോളീസ്, കാലിക്കറ്റ് പിവിഎസ് സിറ്റി എന്നിവടങ്ങളില്‍ നിന്നാണ് ചിത്രം അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.


pulimurugan

ഡിവിഡി പുറത്തിറങ്ങിയിട്ടും ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണ് മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിച്ചത്. ചിത്രം ഇതുവരെ 150 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്തു.

English summary
Mohanlal's Pulimurugan Set To Cross 175 Days In 2 Centres!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam