ചിത്രീകരണം പൂര്‍ത്തിയാകും മുന്പേ റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
കനലിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന പുലിമുരുകന്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തെ കുറിച്ച് ആദ്യ പ്രഖ്യാപനമുണ്ടായപ്പോള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് പുലിമുരുകന്‍. ആഗ്‌സറ്റില്‍ ചിത്രീകരണം ആരംഭിച്ച പുലിമുരുകന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വിഷുവിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അപ്പോഴേക്കും ചിത്രത്തിന്റെ ആദ്യ ഷോയിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. തുടര്‍ന്നു വായിക്കൂ..

ചിത്രീകരണം പൂര്‍ത്തിയാകും മുന്പേ റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
പുലിമുരുകന്റെ ഏറ്റവും വലിയ അട്രാക്ഷന്‍ ചിത്രത്തിന്റെ കൊറിയോഗ്രാഫിയാണ്. ബാഹുബലിയുടെയൊക്കെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

ചിത്രീകരണം പൂര്‍ത്തിയാകും മുന്പേ റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതു പോലും വളരെ രഹസ്യമായായിരുന്നു. കൂടാതെ ഇപ്പോഴും ചിത്രത്തെ കുറിച്ചുള്ള പലകാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ്.

ചിത്രീകരണം പൂര്‍ത്തിയാകും മുന്പേ റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
മലയാള സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്യാന്‍ അഞ്ച് മാസങ്ങള്‍ ബാക്കി നില്‍ക്കവെ ചിത്രത്തിന്റെ ആദ്യ ഷോയിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നു. ആലപ്പുഴയിലെ ഒരു തിയേറ്ററിലാണ് ഇപ്പോഴേ ആദ്യ ഷോയിക്കുള്ള ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത്.

ചിത്രീകരണം പൂര്‍ത്തിയാകും മുന്പേ റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
തമിഴ് താരം പ്രഭു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, റെക്കോര്‍ഡുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍
മുകുടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളുകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications