»   » പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും നാളുകള്‍ക്ക് ശേഷം നേര്‍ക്കുനേര്‍ എത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ കസബയും ജൂലായി ഏഴിന് തിയേറ്ററുകളിലെത്തും. ആവേശത്തോടെയാണ് ഇരു ചിത്രങ്ങളെയും പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. അതിനുള്ള കാരണങ്ങളും ഏറെയാണ്.

പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. 250 ല്‍ പരം തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്.


പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

പുലിയുമായുള്ള ഫൈറ്റ്, വിയറ്റ്‌നാമില്‍ ഷൂട്ട്, വമ്പന്‍ താര നിര, ബിഗ് ബജറ്റ് അങ്ങനെ പുലിമുരുകന് പ്രതീക്ഷകള്‍ ഏറെയാണ്. ഈ വര്‍ഷം തിയേറ്ററിലെത്തുന്ന ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും പുലിമുരുകനുണ്ട്.


പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി രാജന്‍ സക്കറി എന്ന ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. താരനിരയില്‍ ഒട്ടും പിന്നിലല്ല കസബയും


പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?

അത്രയേറെ മുന്നൊരുക്കങ്ങളോടെയാണ് പുലിമുരുകന്‍ തിയേറ്ററിലെത്തുന്നത്. തീര്‍ച്ചയായും കസബയുമായി താരതമ്യം ചെയ്യുമ്പോള്‍ താരനിര കൊണ്ടും, നിര്‍മാണ ചെലവുകൊണ്ടും ബിഗ് തന്നെ. പുലിമുരുകനെ പിടിച്ചു കെട്ടാന്‍ മമ്മൂട്ടിയുടെ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം


English summary
Mohanlal's Pulimurukan Vs Mammotty's Kasaba
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam