ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് രാജാവിന്റെ മകന്‍! 50 ലക്ഷം ട്വീറ്റുകളുമായി മോഹന്‍ലാല്‍ ആരാധകര്‍
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയ സിനിമകളിലൊന്നാണ് രാജാവിന്റെ മകന്‍. ലാലേട്ടന്‍ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രമായി എത്തിയ ചിത്രം തമ്പി കണ്ണന്താനമാണ് സംവിധാനം ചെയ്തത്. 1986 ജൂലായ് 17ന് പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായും മാറിയിരുന്നു. മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്ന് പുറത്തിറങ്ങി അടുത്തിടെയാണ് 34 വര്‍ഷങ്ങളായത്. ട്വിറ്ററില്‍ ഹാഷ്ടാഗുകള്‍ ക്രിയേറ്റ് ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ 34ാം വാര്‍ഷികം ആരാധകര്‍ ആഘോഷിച്ചത്.

#34yearsofrajavintemakan എന്ന് ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 24 മണിക്കൂര്‍കൊണ്ട് എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമാ ടാഗ് എന്ന റെക്കോര്‍ഡ് ഇതിനോടകം രാജാവിന്റെ മകന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 50 ലക്ഷം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഈ നേട്ടം ലഭിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഒരു മില്യണ്‍, രണ്ട് മില്യണ്‍, നാല് മില്യണ്‍ എന്നീ ഹാഷ്ടാഗ് റെക്കോര്‍ഡുകളും സൃഷ്ടിച്ചത് മോഹന്‍ലാല്‍ ആരാധകര്‍ തന്നെയാണ്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് രാജാവിന്റെ മകന്‍ ഒരുങ്ങിയത്. മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗുകളെല്ലാം അന്ന് തരംഗമായി മാറിയിരുന്നു. "ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. മോഹന്‍ലാല്‍ ചിത്രത്തില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഡയലോഗുകളിലൊന്നാണ് ഇത്.
Recommended Video
ലാലേട്ടനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി, മോഹന്‍ ജോസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ്പി വെങ്കിടേഷായിരുന്നു സിനിമയ്ക്ക് സംഗീതമൊരുക്കിയത്. ജയനന്‍ വിന്‍സെന്റ് ഛായാഹ്രണവും കെ ശങ്കുണ്ണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. രാജാവിന്റെ മകന്‍ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് രാജാവിന്റെ മകന് റീമേക്ക് ചിത്രങ്ങള്‍ ഇറങ്ങിയത്. മോഹന്‍ലാലിന്റെ വിന്‍സെന്റ് ഗോമസ് ഇന്നും ആരാധകരുടെ ഇഷ്ട ലാലേട്ടന്‍ കഥാപാത്രങ്ങളിലൊന്നാണ്.


Click it and Unblock the Notifications