മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ ഓണ്‍ സ്‌ക്രീന്‍ അനുജന്‍! റാം ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
ദൃശൃത്തിന് പിന്നാലെ മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന റാം അണിയറയില്‍ ഒരുങ്ങുകയാണ്. റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. റാം എന്ന ടൈറ്റില്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തൃഷയാണ് സിനിമയിലെ നായിക.

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റാമിന്റെ പുതിയ സ്റ്റിലുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രങ്ങളില്‍ ലാലേട്ടനൊപ്പം പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ആദില്‍ ഹുസൈനെയും കാണാം. ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, സായി കുമാര്‍, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ എത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് റാമിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ആറ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ 2020 ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാം അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിളളയും സുധന്‍ എസ് പിളളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ റിലീസിന് ശേഷമാകും മോഹന്‍ലാലിന്റെ റാം എത്തുക.


Click it and Unblock the Notifications











