twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആയിരം കോടിയുടെ മഹാഭാരതം!അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍!

    By Midhun Raj
    |

    മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാമൂഴം. ഒടിയന്റെ റിലീസിനു ശേഷം സിനിമയുമായി മുന്നോട്ട് പോകുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ചിത്രത്തില്‍ മറ്റു ഇന്‍ഡസ്ട്രികളില്‍നിന്നുമുളള താരങ്ങള്‍ അഭിനയിക്കുമെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി സിനിമയൊരുക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിരുന്നത്.

    ഒറ്റഷോട്ടില്‍ ആറുമിനുട്ട് രംഗം!കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി! മമ്മൂക്കയെക്കുറിച്ച് നന്ദഒറ്റഷോട്ടില്‍ ആറുമിനുട്ട് രംഗം!കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി! മമ്മൂക്കയെക്കുറിച്ച് നന്ദ

    എന്നാല്‍ പിന്നീട് സിനിമ വെെകിയതിനെ തുടര്‍ന്ന് എംടി ചിത്രത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമൂഴം സിനിമ അനിശ്ചിതത്വത്തിലായി. ഇപ്പോഴിതാ ചിത്രത്തില്‍നിന്നും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും പിന്മാറിയെന്ന തരത്തില്‍
    റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ബിആര്‍ ഷെട്ടി പിന്മാറിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

    രണ്ടാമൂഴം

    രണ്ടാമൂഴം

    ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വലിയ തയ്യാറെടുപ്പുകളായിരുന്നു വേണ്ടിയിരുന്നത്. ചിത്രത്തെക്കുറിച്ചുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് വിആര്ശ്രീകുമാര്‍ മേനോന്‍ തന്നെ എത്താറുണ്ടായിരുന്നു. ഒടിയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്നും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. തിരക്കഥ നേരത്തെ പൂര്‍ത്തിയായതിനാല്‍ എംടി വാസുദേവന്‍ നായര്‍ സ്‌ക്രിപ്റ്റ് ശ്രീകുമാര് മേനോനെ എല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ വൈകിയതില്‍ അതൃപ്തി രേഖപ്പെടുത്തി സ്‌ക്രിപ്റ്റ് തിരികെ നല്‍കാന്‍ എംടി ആവശ്യപ്പെടുകയായിരുന്നു.

    ബിആര്‍ ഷെട്ടി മുന്‍പ് പറഞ്ഞത്

    ബിആര്‍ ഷെട്ടി മുന്‍പ് പറഞ്ഞത്

    തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം പോലുളള വലിയൊരു കഥ ലോകത്തിനുമുന്നില് അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുന്‍പ് രണ്ടാമൂഴത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പ്രതികരിച്ചിരുന്നു . ഒരു യഥാര്‍ത്ഥ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും ബിആര്‍ ഷെട്ടി പറഞ്ഞു.എന്നാലിപ്പോള്‍ ചിത്രത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്മാറിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരിക്കുകയാണ്.

    പിന്മാറിയതിന് കാരണം

    പിന്മാറിയതിന് കാരണം

    തിരക്കഥയുടെ അവകാശവും സിനിമയെടുക്കാനുളള കാലതാമസവും സംബന്ധിച്ച് എംടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം കോടതി കയറിയതിന്റെ പശ്ചാത്തലത്തിലാണ് ബിആര്‍ ഷെട്ടി പിന്മാറിയതെന്നാണ് വിവരം. അതേസമയം രണ്ടാമൂഴവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത് വൈറലായി മാറിയിരുന്നു.

    ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കുറിച്ചത്

    ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കുറിച്ചത്

    ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ ഫൈനല്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രം നിര്‍മ്മിക്കുന്നതിനായി ഡോ എസ് കെ നാരായണനുമായി ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ച നടത്തിയെന്ന വിവരവും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പങ്കുവെച്ചു. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനുമൊപ്പമുളള ചിത്രം സഹിതമാണ് ജോമോന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ബിആര്‍ ഷെട്ടി രണ്ടാമൂഴത്തില്‍നിന്നും പിന്മാറിയതായുളള അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇതുസംബന്ധിച്ചുളള ശ്രീകുമാര്‍ മേനോന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

    ടൊവിനോ തോമസിന്റെ നായികയായി അഹാന! ലൂക്കയുടെ ഷൂട്ടിംഗ് ആരംഭിച്ചു! ചിത്രങ്ങള്‍ വൈറല്‍! കാണൂടൊവിനോ തോമസിന്റെ നായികയായി അഹാന! ലൂക്കയുടെ ഷൂട്ടിംഗ് ആരംഭിച്ചു! ചിത്രങ്ങള്‍ വൈറല്‍! കാണൂ

    അന്ന് ആ നടന് ഒരുകോടിയും എനിക്ക് 3 ലക്ഷവുമായിരുന്നു പ്രതിഫലം: സൂര്യയുടെ കിടിലന്‍ പ്രസംഗം വൈറല്‍അന്ന് ആ നടന് ഒരുകോടിയും എനിക്ക് 3 ലക്ഷവുമായിരുന്നു പ്രതിഫലം: സൂര്യയുടെ കിടിലന്‍ പ്രസംഗം വൈറല്‍

    English summary
    mohanlal's randamoozham movie updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X