»   » സംശയം വേണ്ട, രണ്ടാമൂഴം തുടങ്ങുന്നു... ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍! ചിത്രം ഒരുങ്ങുന്നതിങ്ങനെ...

സംശയം വേണ്ട, രണ്ടാമൂഴം തുടങ്ങുന്നു... ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍! ചിത്രം ഒരുങ്ങുന്നതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസ് ഇതിഹാസമായി മാറിയ പുലിമുരുകന്‍ എന്ന ഒറ്റ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പുതിയ ചിത്രങ്ങളെ സമീപിക്കുന്നത് ഏറെ കരുതലോടെയാണ്. എല്ലാം വന്‍ മുതല്‍ മുടക്കിലുള്ള വന്‍കിട പ്രൊജക്ടുകളുമാണ്. അതില്‍ ഏറ്റവും വലിയ ചിത്രമാണ് ആയിരം കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന രണ്ടാമൂഴം.

ജീത്തു ജോസഫിനും പ്രണവിനും ആശ്വസിക്കാം, എന്തിരന്‍ 2 വെല്ലുവിളിയാകില്ല! വിഎഫ്എക്‌സ് ചതിച്ചു?

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്ന വിഎ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തേക്കുറിച്ച് പ്രേക്ഷകര്‍ സംശയം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം എന്ന് ആരംഭിക്കും എന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷം

രണ്ടാമൂഴം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാമൂഴത്തിന്റെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുള്ള വര്‍ക്കായി താന്‍ ജനുവരി പത്തൊമ്പതോടു കൂടി ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികളില്‍ സജീവമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തിനുള്ളില്‍

ജനുവരിയില്‍ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം അവസാനത്തോടെ തിയറ്ററിലെത്തും. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആദ്യ ഭാഗം ഇറങ്ങി 100 ദിവസത്തിന് ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യും.

ലോക വ്യാപക റിലീസ്

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലിറങ്ങുന്ന ചിത്രം മഹാഭാരതം എന്ന പേരില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചില വിദേശ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ഹോളിവുഡ്, ബോളിവുഡ് താരങ്ങളലും ടെക്‌നീഷ്യന്‍സും ചിത്രത്തിനായി അണിനിരക്കും.

ആയിരം കോടി ബജറ്റ്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എംടി തന്നെയാണ്. ആയിരം കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍ക്കുന്നത് വ്യവസായിയായ ബിആര്‍ ഷെട്ടിയാണ്. 750 കോടിയാണ് ചിത്രത്തിനായി ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടത് എന്നാല്‍ 1000 കോടി അനുവദിക്കുകയായിരുന്നു.

ഭീമനായി മോഹന്‍ലാല്‍

ഭീമനെ കേന്ദ്ര കഥാപാത്രമാക്കി മഹാഭാരത കഥ പറയുകയാണ് എംടി രണ്ടാമൂഴത്തിലൂടെ. മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായ ഭീമനാകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ സ്വപ്‌ന കഥാപാത്രമെന്നാണ് മോഹന്‍ലാല്‍ ഭീമനെ വിശേഷിപ്പിച്ചത്.

മൂന്ന് മാസത്തെ ബ്രേക്ക്

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ചിത്രീകരണത്തിന് മൂന്ന് മാസത്തെ ബ്രേക്കിലാണ്. മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് മൂന്ന് മാസത്തെ ദീര്‍ഘമായ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Mohanlal's Randamoozham pre production works will starts on January. Sreekumar Menon will join the team on Jan 19.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam