ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രം ഇനി ഉണ്ടാവുമോ? രണ്ടാമൂഴം സിനിമയാക്കുന്നതിന് വിലക്ക്!
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ബിഗ് പ്രോജക്ടായി പ്രഖ്യാപിച്ച സിനിമയാണ് രണ്ടാമൂഴം. മലയാളത്തില്‍ രണ്ടാമൂഴമെന്ന പേരിലും ഹിന്ദിയില്‍ മഹാഭാരതവുമായി നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചത്. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
എംടി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ചിത്രമായി വരുന്ന സിനിമയ്ക്ക് അപ്രതീക്ഷിതമായി വിലക്ക് വന്നിരിക്കുകയാണ്. രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എംടി വാസുദേവന്‍ നായര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതോടെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.

തിരക്കഥ നല്‍കിയിട്ടും സിനിമയുടെ ചിത്രീകരണം നീളുന്നതാണ് എംടിയെ പിന്തിരിപ്പിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരക്കഥ കൈമാറുമ്പോള്‍ മൂന്‍കൂറായി കൈപറ്റിയ പണം തിരിച്ച് നല്‍കാമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് രണ്ടാമൂഴം എന്ന മാസ്റ്റര്‍പീസ് നോവല്‍ എംടി എഴുതിയത്. അത്രയും സമയമെടുത്താണ് തിരക്കഥ ഒരുക്കിയതും, എന്നാല്‍ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായില്ലെന്ന തോന്നലാണ് എംടിയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചെതന്നും റിപ്പോര്‍ട്ടുകളുണ്ട്.
4 വര്‍ഷം മുന്‍പായിരുന്നു ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. മുന്ന് വര്‍ഷത്തിനകം സിനിമ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങിയതുമില്ല, ഒരു വര്‍ഷം സമയം കൂടി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എംടി ആരോപിക്കുന്നു. ആയിരം കോടി മുതല്‍ മുടക്ക് ആവശ്യമായി വരുന്ന സിനിമ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











