twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം! സംവിധായകന് മറുപടിയുമായി മോഹന്‍ലാല്‍! കാണൂ

    |

    Recommended Video

    മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം | filmibeat Malayalam

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് ലൂസിഫര്‍. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് നായികനായകന്‍മാരായെത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. വിദേശത്തും സ്വദേശത്തുമായി ട്രെയിലര്‍ ലോഞ്ച് നടത്തിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സിനിമയെ വിശേഷിപ്പിക്കുന്നത് പ്രേക്ഷകരാണ് അല്ലാതെ തങ്ങളെല്ലന്ന് മോഹന്‍ലാല്‍ പറയുന്നു.

    മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

    പശ്ചാത്തലത്തില്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ടെങ്കിലും ഇതൊരിക്കലുമൊരു രാഷ്ട്രീയ സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകിച്ച് യാതൊരുവിധ അവകാശവാദവുമില്ലാതെയാണ് സിനിമയെത്തുന്നത്. താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് സിനിമയില്‍ കാണുന്നതെന്നും അതില്‍ താന്‍ വിജയിച്ചോ എന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകരാണെന്നും പൃഥ്വിരാജ് പറയുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാല്‍ ഇതാദ്യമായാണ് താന്‍ അഭിനയിച്ച സിനിമയെക്കുറിച്ച് ഇത്രയും വാചാലനാവുന്നത്. വിവിധ ചാനലുകളില്‍ നടന്ന അഭിമുഖങ്ങളിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി തുടര്‍ന്നുവായിക്കൂ.

    പൊളിറ്റിക്കല്‍ കഥയല്ല

    പൊളിറ്റിക്കല്‍ കഥയല്ല

    പശ്ചാത്തലത്തില്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ കഥയല്ല സിനിമയുടേത്. ഒരു ബിഗ് ബജറ്റ് ചിത്രമൊരുക്കുമ്പോള്‍ ലാലേട്ടനെപ്പോലെ ഒരു താരം തന്നെ ആവശ്യമാണ്. പൃഥ്വിരാജിനെ നേരത്തെ തന്നെ അറിയാവുന്നതിനാലാണ് ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചത്. ഒരു സംവിധായകന്‍ വന്ന് കഥ പറയുമ്പോള്‍ത്തന്നെ അതേക്കുറിച്ച് നമുക്ക് മനസ്സിലാവും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും മനസ്സിലാവും. ഈ കഥയെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ പൃഥ്വിയുടെ മനസ്സില്‍ സിനിമയുണ്ടായിരുന്നു. നടനെന്ന നിലയില്‍ തന്റെ സംശയത്തിനുള്ള കൃത്യമായ ഉത്തരവും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.

    ലുക്കിനെക്കുറിച്ച് തീരുമാനിച്ചത്

    ലുക്കിനെക്കുറിച്ച് തീരുമാനിച്ചത്

    സ്‌ക്രിപ്റ്റിങ്ങിന് മുന്‍പ് തന്നെ ഈ ലുക്ക് മനസ്സില്‍ വന്നിരുന്നു. നിര്‍മ്മാതാവിന് ഫോട്ടോ അയച്ചുകൊടുത്തിരുന്നു. ഇങ്ങനെ ഒരു ലുക്കിലാണ് തനിക്ക് ലാലേട്ടനെ വേണ്ടതെന്ന് മനസ്സിലുണ്ടായിരുന്നു. മീശ പിരിച്ചത് കൊണ്ടും മുണ്ടുടത്ത് കൊണ്ടും ജഗന്നാഥനും ഇന്ദുചൂഡനുമാവുമെന്നും തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വി പറയുന്നു. വളരെ ഹോണസ്റ്റായാണ് താന്‍ ഇതുവരെ ഈ സിനിമയെക്കുറിച്ച് സംസാരിച്ചത്. ഈ ലുക്കും കാര്യങ്ങളും കാണുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന കാര്യമുണ്ടല്ലോ, അത് ലൂസിഫറിലുണ്ട്.

     പ്രാര്‍ത്ഥിക്കാനേ പറ്റുള്ളൂ

    പ്രാര്‍ത്ഥിക്കാനേ പറ്റുള്ളൂ

    തനിക്ക് ഈ സിനിമയെക്കുറിച്ച് തോന്നിയ കാര്യങ്ങളാണ് ഇതുവരെ പറഞ്ഞത്. അത് തന്നെ പ്രേക്ഷകര്‍ക്കും തോന്നണേ എന്നാണ് പ്രാര്‍ത്ഥന. അങ്ങനെ പ്രാര്‍ത്ഥിക്കാനേ തനിക്ക് കഴിയുകയുള്ളൂ. പ്രേക്ഷകരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഫാന്‍സുകാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ എന്താണെന്ന് നമുക്കറിയില്ല. അത്രയുമുണ്ടെങ്കില്‍ അവര്‍ ഓക്കേയാണ്. അതിന്റെ മുകളില്‍ പോയാലും ഓക്കേയാണ്. താഴെപ്പോയാല്‍ ഒക്കേയല്ല, പ്രതീക്ഷ തെറ്റാതിരിക്കട്ടെ എന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ.

    വില്ലനില്‍ സംഭവിച്ചത്

    വില്ലനില്‍ സംഭവിച്ചത്

    വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും തനിക്ക് മറ്റൊരാളുടെ തയലില്‍ കയറി ചിന്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. തന്നെ ഇഷ്ടപ്പെടണമെന്നോ ഇഷ്ടപ്പെടരുതെന്നോ പറയാനും പറ്റില്ല. സിനിമകള്‍ക്ക് ഒരു ജാതകമുണ്ട്.

    പൃഥ്വിയെ അറിയാം

    പൃഥ്വിയെ അറിയാം

    അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെക്കുറിച്ച് പലവിധ തെറ്റിദ്ധാരണകളുള്ള ഒരു വിഭാഗം ആള്‍ക്കാര്‍ ഇവിടെയുണ്ട്. എന്നാല്‍ പൃഥ്വിരാജ് എന്താണെന്നോ എങ്ങനെയാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നതെന്നതിനെക്കുറിച്ചും തനിക്ക് കൃത്യമായ ബോധ്യമുണ്ട്. സിനിമയുടെ ടെക്‌നിക്കല്‍ കാര്യങ്ങളെക്കുറിച്ച് വരെ നന്നായി സംസാരിക്കാന്‍ കെല്‍പ്പുണ്ട് അദ്ദേഹത്തിന്. സംവിധായകനെന്ന നിലയില്‍ അദ്ദേഹം അങ്ങേയറ്റം മനോഹരമായാണ് കാര്യങ്ങള്‍ ചെയ്തത്.

    തിരക്കഥ മോശമായാല്‍

    തിരക്കഥ മോശമായാല്‍

    സിനിമയുടെ അടിത്തറ തിരക്കഥയാണ്. അത് മോശമായാല്‍ സിനിമ വിജയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ മുരളി ഗോപി ബ്രില്യന്റാണ്. അത് താനെങ്ങനെ എക്‌സിക്യൂട്ട് ചെയ്തുവെന്നുള്ളത് നിങ്ങളാണ് വിലയിരുത്തേണ്ടതെന്നും പൃഥ്വി പറയുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ പ്രാധാന്യമുണ്ട്. ഒരുതാരം പോലും വേണ്ടെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു.

    മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമ

    മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമ

    സംവിധാനം വളരെയധികം ചലഞ്ചുള്ള കാര്യമാണ്. അത്രയും കോണ്‍ഫിഡന്റായാല്‍ മാത്രമേ അങ്ങനെ ചെയ്യാനാവൂ. എന്തിന് ഇങ്ങനെ ചെയ്തു, വേറെ ജോലിയില്ലേ എന്ന് ചോദിപ്പിക്കരുതല്ലേ, തന്റെ ഒരു അഭിപ്രായത്തില്‍ അദ്ദേഹം എക്‌സ്ട്രീമിലി ടാലന്റഡാണ്. നമ്മള്‍ ജസ്റ്റ് ചേട്ടാ എനിക്ക് ഇതാണ് വേണ്ടതെന്നാണ് പറയാറുള്ളത്. ഷോര്‍ട്ട് കോറിയോഗ്രാഫി പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മനസ്സിലാവും. സംവിധായകനെ വിശ്വസിച്ച് അഭിനയിക്കുന്ന താരമാണ് താനെന്നും മോഹന്‍ലാല്‍ പറയുന്നു.

    ജിമ്മില്‍ ഒരുമിച്ചാണ്

    ജിമ്മില്‍ ഒരുമിച്ചാണ്

    തങ്ങള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. കൊട്ടിയിലുള്ളപ്പോള്‍ ഒരേ ജിമ്മിലാണ് തങ്ങള്‍ വര്‍ക്കൗട്ട് ചെയ്യാന്‍ പോവുന്നത്. ഒടിയന് മുന്‍പും അദ്ദേഹം ജിമ്മിലേക്ക് വരാറുണ്ട്. ചെയ്യുന്ന ജോലിയോട് നമുക്ക് എന്നും കമ്മിറ്റ്‌മെന്റ് വേണം. ജോലിയോട് താല്‍പര്യം കുറയുമ്പോള്‍ അത് നിര്‍ത്തിപ്പോണം എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു.

    English summary
    Mohanlal's reactin on Bunnikrishnan's comments about fans.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X