For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിച്ചു! അതെല്ലാം കേട്ട് ചിരിയാണ് വന്നതെന്ന്‌ മോഹന്‍ലാല്‍

  |

  സിനിമാ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ താരങ്ങളെക്കുറിച്ചു വരുന്ന വാര്‍ത്തകളെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. ചില സമയങ്ങളില്‍ താരങ്ങളെക്കുറിച്ചു വ്യാജ വാര്‍ത്തകളും വരാറുണ്ട്. അവര്‍ പോലും അറിയാത്ത കാര്യങ്ങളാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടാറുളളത്. അടുത്തിടെ ചില താരങ്ങള്‍ മരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

  നടി കനക ഉള്‍പ്പെടെയുളളവരുടെ മരണ വാര്‍ത്തകള്‍ പ്രേക്ഷകരില്‍ വലിയ രീതിയിലുളള ഞെട്ടലാണ് ഉണ്ടാക്കിയിരുന്നത്. ഇത്തരത്തില്‍ മലയാളത്തിന് പുറമെ മറ്റു ഇന്‍ഡസ്ട്രികളിലും വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ പോലെ താന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മോഹന്‍ലാലും പറയുന്നു. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.

  ഞാന്‍ മരിച്ചുവെന്ന് പല തവണ പ്രചരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നുപോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്‍ ഒരു കുഞ്ഞുകാറ്റ് വന്ന് കെടുത്തിക്കളയുകയും ചെയ്യും, വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്‍പ നേരത്തെങ്കിലും അസ്വസ്ഥനാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിനയത്തോട് തനിക്ക് തോന്നിയിട്ടുളളത് ഒരു ഭ്രാന്തമായ അഭിനിവേശമാണെന്നും നടന്‍ വ്യക്തമാക്കി.

  മോഹന്‍ലാലിന് പുറമെ അടുത്തിടെ നടന്‍ വിജയ് മരിച്ചുവെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിജയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ഹാഷ്ടാഗുകള്‍ വന്നതോടെയാണ് ഈ വിവരം എല്ലാവരിലേക്കും എത്തിയിരുന്നത്. എന്നാല്‍ മറ്റു നടന്‍മാരുടെ ആരാധകരാണ് ഇത്തരം വ്യാജ ഹാഷ്ടാഗുകള്‍ പ്രചരിപ്പിച്ചതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  കെജിഎഫ് പോലെയായിരിക്കും പൃഥ്വിയുടെ റെയില്‍വേ ഗാര്‍ഡെന്ന് അണിയറക്കാര്‍! ആകാംക്ഷയോടെ ആരാധകര്‍

  അതേസമയം ലൂസിഫറിന് ശേഷമുളള മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്റര്‍ടെയ്‌നറാണ്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍കാരനായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  ഇറക്കം കുറഞ്ഞുളള വസ്ത്രധാരണം! മീരാ നന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  മോഹന്‍ലാല്‍ ആരാണെന്ന തമിഴ് മക്കളുടെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി | FilmiBeat Malayalam

  സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയും നാളെ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നാണ് അറിയുന്നത്.

  English summary
  Mohanlal's Reaction About Fake News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X