For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമര്‍ശകരുടെ വായടപ്പിച്ച് മോഹന്‍ലാലിന്‍റെ മറുപടി! ഈ നീക്കം ഗംഭീരമായി! ചിത്രങ്ങളും വീഡിയോയും വൈറല്‍!

  |
  Mohanlal's Workout Video Goes Viral On Social Media | FilmiBeat Malayalam

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ തുടക്കം കുറിച്ച താരം പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറുകയായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരത്തിന്റെ മുന്നേറ്റം. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായും താരം എത്തിയിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം ബോക്‌സോഫീസിലെ താരരാജാവ് എന്ന വിശേഷണത്തിനും അര്‍ഹനാണ്. കംപ്ലീറ്റ് ആക്ടര്‍ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. പദവികളും ബഹുമതികളുമൊക്കെ ഏറെയാണെങ്കിലും ലാളിത്യമാര്‍ന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്ന് പലരും പറഞ്ഞിരുന്നു.

  ഒപ്പത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞാലി മരക്കാരായുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നതിന് പിന്നാലെയായി ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നുവന്നിരുന്നു. വയര്‍ ചാടിയെന്ന തരത്തിലുള്ള പരിഹാസങ്ങളും അദ്ദേഹത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

  കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് പ്രിയദര്‍ശനും മോഹന്‍ലാലും എത്തുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് അണിനിരന്നിട്ടുള്ളത്. പിന്നണിയിലും മുന്നണിയിലും താരപുത്രന്‍മാരും താരപുത്രികളും അണിനിരക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ബ്രഹ്മാണ്ഡമായിരിക്കും ഇത്തവണത്തെ വരവെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയായാണ് ചിത്രങ്ങളും പുറത്തുവന്നത്. പ്രിയദര്‍ശനൊപ്പമിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രം വൈറലായി മാറിയിരുന്നു.

  ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് വിമര്‍ശകരും രംഗത്തെത്തിയത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടപ്പോഴും അല്ലാതെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴുമൊക്കെ ഇത് തുടരുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇത് ശ്രദ്ധ നേടിയത്. മോഹന്‍ലാലിന്റെ വയറും ലുക്കുമൊക്കെയായിരുന്നു വിമര്‍ശകര്‍ എടുത്ത് പറഞ്ഞത്.

  താരത്തിന്‍രെ ശരീരത്തെയും ലുക്കിനേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിരുന്നു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇഇത് പ്രചരിച്ചത്. മോഹന്‍ലാലിന്റെ തടിയും വയറുമൊക്കെയായിരുന്നു വിമര്‍ശകര്‍ ആയുധമാക്കിയത്. ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിച്ചിരുന്നു. അടുത്തിടെയായിരുന്നു സിനിമയ്ക്കായി ചിത്രീകരിച്ച ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കിടയിലായിരുന്നു സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നത്.

  സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് മറുപടിയുമായി മോഹന്‍ലും എത്തിയത്. വാക്കുകളിലൂടെയായിരുന്നില്ല അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. പുതിയ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ വിമര്‍ശകരും പത്തിയടിക്കുകയായിരുന്നു. ഈ നീക്കം പൊളിച്ചുവെന്നായിരുന്നു ആരാധകരുടെ കമന്റ്.

  പതിവില്‍ നിന്നും വ്യത്യസ്തമായി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയും അദ്ദേഹം അടുത്തിടെ വിസ്മയിപ്പിച്ചിരുന്നു. ഒടിയന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലുക്കില്‍ വ്യത്യസ്തത നിലനിര്‍ത്താറുള്ള താരം അത്യപൂര്‍വ്വമായി മാത്രമേ കടുത്ത ശാരീരിക തയ്യാറെടുപ്പുകള്‍ നടത്താറുള്ളൂ. ഒടിയന്‍ മാണിക്യനാവുന്നതിന് മുന്നോടിയായി അദ്ദേഹം ശരീരഭാരം കുറച്ചിരുന്നു.

  വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന കാര്യത്തില്‍ പല താരങ്ങളും ഏറെ മുന്നിലാണ്. വാക്കുകളിലൂടെ മാത്രമല്ല പ്രവര്‍ത്തിയിലൂടെയുമായും പല താരങ്ങളും പ്രതികരിക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

  സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം. വീഡിയോ കടപ്പാട്: മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫേസ്ബുക്ക് പേജ്.

  English summary
  Mohanlal's Reaction on Marakkar Look's negative comment.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X