For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്രക്കാരെ കബളിപ്പിച്ച് ഏട്ടന്റെ ട്രിക്ക്! ശബരിമലയെ കുറിച്ച് ചോദിച്ചാല്‍ അടികിട്ടുമെന്ന് മോഹന്‍ലാല്‍

  |

  പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി താരസംഘടനയായ അമ്മയും രംഗത്തെത്തിയിരിക്കുകയാണ്. മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോ യിലൂടെ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. ഇതിന് മുന്നോടിയായി ശനിയാഴ്ച കൊച്ചിയില്‍ നിന്നും അമ്മയുടെ യോഗം ചേര്‍ന്നിരുന്നു. ഇന്ന് വൈകുന്നേരം എക്‌സിക്യൂട്ടീവ് യോഗം കൂടി നടക്കുകയാണ്.

  ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം! ജയില്‍ സന്ദർശനത്തെ കുറിച്ച് കെപിഎസി ലളിത

  ദിലീപിനെ തിരിച്ചെടുക്കുമോ? അമ്മയ്ക്ക് നടിമാരുടെ അന്ത്യശാസനം! ഉടൻ തീരുമാനം പറയണമെന്ന് നടിമാര്‍!!

  യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മോഹന്‍ലാലിനോട് ശബരിമല വിഷയത്തെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. സരമായി പ്രതികരിച്ചാണ് താരം കടന്ന് പോയത്. മുന്‍പും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതിരുന്നതിന്റെ പേരില്‍ മോഹന്‍ലാലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

  അമ്മയുടെ യോഗം

  അമ്മയുടെ യോഗം

  ശനിയാഴ്ച കൊച്ചിയില്‍ നിന്നുമായിരുന്നു അമ്മയുടെ യോഗം വിളിച്ച് ചേര്‍ത്തത്. പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു യോഗം. സ്‌റ്റേജ് ഷോ നടത്തി ലഭിക്കുന്ന പണം നവകേരളത്തിനായി വിനിയോഗിക്കാനാണ് സംഘടനയുടെ തീരുമാനം. അമ്മയുടെ യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. യോഗത്തിലെ അജണ്ടയെ കുറിച്ച് സംസാരിച്ച മോഹന്‍ലാലിനോട് ശബരിമല വിഷയത്തെ കുറിച്ചും മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  മോഹന്‍ലാലിന്റെ പ്രതികരണം

  മോഹന്‍ലാലിന്റെ പ്രതികരണം

  മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച് നടന്ന് നിങ്ങവേയാണ് ശബരിമല വിഷയത്തെ കുറിച്ചുള്ള ചോദ്യം വന്നത്. മാധ്യമ പ്രവര്‍ത്തകനെ നോക്കി കണ്ണുരുട്ടി, അടികൊള്ളുമെന്ന രീതിയിലുള്ള ആംഗ്യമാണ് മോഹന്‍ലാല്‍ കാട്ടിയത്. ഇത് കണ്ട് ചുറ്റുമുള്ളവര്‍ക്കും ചിരിക്കാനുള്ള വകയായി. സിനിമയിലെ മോഹന്‍ലാലിന്റെ കുസൃതികള്‍ ഓര്‍മ്മിപ്പിക്കുന്ന പോലെയായിരുന്നു ഇന്ന് നടന്ന സംഭവം. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

   എക്‌സിക്യൂട്ടീവ് യോഗം

  എക്‌സിക്യൂട്ടീവ് യോഗം

  അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നുണ്ടെന്നും സര്‍ക്കാരിനായി ഒരു ഷോ ചെയ്യുന്നുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിനായി അഞ്ച് കോടി രൂപ സമാഹരിക്കാന്‍ അബുദാബയില്‍ വെച്ചാണ് ഷോയെന്നും അദ്ദേഹം പറഞ്ഞു. നടിമാരുടെ പരാതിയില്‍ നിയമപരമായ അഭിപ്രായം തേടിയിട്ടുണ്ടെന്നും അത് ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

   മോഹന്‍ലാലിന്റെ വക സഹായം

  മോഹന്‍ലാലിന്റെ വക സഹായം

  പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ വിതരണവും നടന്നിരുന്നു. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണമാണിത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം. ഇന്നസെന്റ് എംപിയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് ബീന കണ്ണൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

  അനുപമ ലേശം ഹോട്ടായി, പിന്നെ ക്യൂട്ടായി! ഇന്‍സ്റ്റാഗ്രാം പരീക്ഷണം കണ്ടിട്ട് വട്ടായി പോയെന്ന് ആരാധകര്‍

  English summary
  Mohanlal's reaction on Sabarimala issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X