മോഹന്‍ലാലിന്റെ മുഖ്യ ശത്രു നിവിന്‍പോളി

By Nirmal Balakrishnan

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ എതിരാളി ആരാണെന്നു ചോദിച്ചാല്‍ മമ്മൂട്ടി എന്നേ എല്ലാവരും പറയൂ. എന്നാല്‍ കേട്ടോളൂ ലാല്‍ ആദ്യ എതിരാളിയായി കാണുന്നത് നിവിന്‍ പോളിയെയാണ്. കാരണമെന്തെന്നോ... ലാല്‍ നായകനാകുന്ന എന്നും എപ്പോഴും എന്ന ചിത്രത്തെ തിയറ്ററില്‍ എതിരിടുന്നത് നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയാണ്. രണ്ടു ചിത്രങ്ങളും മാര്‍ച്ച് 27ന് ആണ് തിയറ്ററിലെത്തുന്നത്. അപ്പോള്‍ പിന്നെ ലാലിന്റെ എതിരാളി മമ്മൂട്ടയില്ല നിവിന്‍പോളിയാണെന്നു മനസ്സിലായില്ലേ.

സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കുന്ന ലാല്‍ -മഞ്ജു ചിത്രം പൂര്‍ണമായും കുടുംബചിത്രമാണ്. ഏറെക്കാലത്തിനു ശേഷം ലാലും മഞ്ജുവും ഒന്നിക്കുന്നു എന്നതുമാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. ആദ്യകാല ലാല്‍-അന്തിക്കാട് ചിത്രങ്ങളുടെ പാറ്റേണില്‍ തന്നെയാണു ചിത്രമൊരുക്കിയിരിക്കുന്നത്. മലയാളികള്‍ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത പഴയ ലാലിനെയാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ തിരിച്ചുകൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രം ഹിറ്റാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

mohanlal-nivin-pauly

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സത്യന്‍ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് തന്നെയാണു ഇതിനും കഥയെഴുതുന്നത്. സത്യന്‍ അന്തിക്കാടിന്റെ പതിവ് കോമഡിതാരങ്ങളൊക്കെ ഇതിലുണ്ട്. വിനീത് പിള്ള എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. വനിതാരത്‌നം മാഗസിന്റെ റിപ്പോര്‍ട്ടര്‍. മഞ്ജു അഡ്വ. ദീപയായും അഭിനയിക്കും. കുടുംബകോടതിയിലെ അഭിഭാഷകയാണ്. പുതിയ തലമുറയുടെ ഹരമായ ഗ്രിഗറിയാണ് ലാലിനൊപ്പം കോമഡിയുമായുള്ളത്.

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ കൂടെയുണ്ടായിരുന്ന ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനും കൂട്ടരും അണിയിച്ചൊരുക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി. തട്ടത്തിന്‍ മറയത്തിലെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നിവിന്‍ പോളിക്കൊപ്പം മുഴുവന്‍ സമയ കോമഡിയുമായി അജു വര്‍ഗീസുമുണ്ട്. തട്ടത്തിന്‍ മറയത്തില്‍ വിനീതിന്റെ അസോസിയേറ്റ് ആയിരുന്ന പ്രജിത്ത് കാരണവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമ മോഹന്‍ ആണ് നായിക. യുവത്വത്തിന്റെ ആഘോഷമാണ് ചിത്രം. രണ്ടു കാലഘട്ടങ്ങള്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ പ്രേക്ഷകര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X