മമ്മൂട്ടിയുടെ തലവര മാറി, ഇപ്പോള്‍ കഷ്ടകാലം മോഹന്‍ലാലിന്!
മമ്മൂട്ടി തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 'ദൃശ്യം' എന്ന ഹിറ്റുമായി മോഹന്‍ലാല്‍ കുതിച്ചുകയറിയത്. തമിഴ്‌നാട്ടില്‍ 'ജില്ല'യും കേരളത്തില്‍ ദൃശ്യവുമായി മോഹന്‍ലാല്‍ ആഘോഷം തുടര്‍ന്നു. പുതിയ കുറെ ചിത്രങ്ങളും ഏറ്റു. പക്ഷെ ദൃശ്യത്തിന് ശേഷം മികച്ചതെന്ന് പറയാന്‍ മോഹന്‍ലാലിന് ഒന്നും കിട്ടിയില്ല.
പരാജയങ്ങളില്‍ നിന്ന് 'മുന്നറിയിപ്പോ'ടെ മമ്മൂട്ടി കരയകറി. ബോക്‌സോഫീസില്‍ വലിയ കോളിളക്കമൊന്നുമുണ്ടായിരുന്നില്ലെങ്കിലും 'മംഗ്ലീഷ്' മുന്‍ ചിത്രങ്ങളെ പോലെ തറപറ്റിയില്ല. ഓണത്തിന് തിയേറ്ററിലെത്തിയ 'രാജാധിരാജയും' ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. മമ്മൂട്ടി പ്രേക്ഷകര്‍ക്ക് ഹരം കൊള്ളിക്കുന്നതുകൊണ്ട് മംഗ്ലീഷിനും രാജാധിരാജയ്ക്കും സ്വീകാര്യത ലഭിച്ചു. കൈവിട്ടു പോകുമായിരുന്ന പ്രതാഭം മമ്മൂട്ടി തിരികെ നേടി. ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ അണിയറയില്‍ രഞ്ജിത്ത ശങ്കറിന്റെ 'വര്‍ഷം' ഒരുങ്ങുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ തോണി പിന്നോട്ട് തുഴയുകയായിരുന്നു. കൂതറ, മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളെല്ലാം ലാലിനെ പടിപടിയായി താഴേക്ക് വലിച്ചുകൊണ്ടുപോയി. പെരുച്ചാഴി ഇനീഷ്യല്‍ കലക്ഷന്‍ നേടിയശേഷം പരാജയത്തിലേക്് പതിച്ചുപോകുകയായിരുന്നു. തുടര്‍ച്ചയായി ബോക്‌സോഫീസില്‍ ലാലിന് ദുരന്തമായതോടെ ഇനി ദൃശ്യപ്പോലെ ഒരു തിരക്കഥ കിട്ടിയാലേ ചെയ്യൂ എന്ന് താരം തീരുമാനം എടുത്തത്രെ.
'ലൈലാ ഓ ലൈലാ' എന്ന റൊമാന്റിക് ത്രില്ലറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. 'റണ്‍ ബേബി റണ്‍' എന്ന മെഗാഹിറ്റിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ലാല്‍ ഫാന്‍സിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ജയമോഹന്‍ എന്ന ബിസിനസുകാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല പോള്‍ അവതരിപ്പിക്കുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ജയമോഹനും ബിസിനസ് പങ്കാളി ഷഹീദ് ഖാദറുമായുള്ള ബന്ധവും ഉലയുന്നു. അത്യന്തം സങ്കീര്‍ണമായ ഈ കഥയാണ് തിരക്കഥാകൃത്ത് സുരേഷ് നായര്‍ പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത്.


Click it and Unblock the Notifications











