»   » മഹാഭാരതത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം, ഞെട്ടാന്‍ തയ്യാറാണോ.. ?

മഹാഭാരതത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം, ഞെട്ടാന്‍ തയ്യാറാണോ.. ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് അഭിമാനമായിട്ടാണ് എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ മഹാഭാരതം എന്ന ചിത്രമൊരുക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലാണ് ഭീമനായി എത്തുന്നത്.

പൂച്ചക്കണ്ണും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയുമായി മോഹന്‍ലാലിന്റെ 'ഭീമന്‍'!!! മഹാഭാരത പോസ്റ്റര്‍!!!


1000 കോടി ബജറ്റില്‍ നിര്‍മിയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് മഹാഭാരതം. ഗള്‍ഫ് വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ??


എത്രയാണ് ?

അറുപത് കോടി രൂപയാണത്രെ മോഹന്‍ലാല്‍ മഹാഭാരതത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. സല്‍മാനൊപ്പം ഒന്നാം സ്ഥാനം ഇതാ മോഹന്‍ലാലും വാങ്ങുന്നു..


എന്താണ് തെറ്റ്

1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ല. എന്തെന്നാല്‍ അത്രയേറെ സാഹസം നിറഞ്ഞ അഭിനയം ചിത്രത്തിലുണ്ടാവും. മാത്രമല്ല, തന്റെ ഒന്നര വര്‍ഷമാണ് ചിത്രത്തിനായി ലാല്‍ നല്‍കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല.


ഇതുവരെ എത്ര

ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത് നാല് മുതല്‍ 5 കോടി വരെയാണ്. തമിഴില്‍ ജില്ല എന്ന ചിത്രത്തിന് വേണ്ടി അഞ്ച് കോടിയും തെലുങ്കില്‍ ജനത ഗാരേജ് എന്ന ചിത്രത്തിന് വേണ്ടി ആറ് കോടി രൂപയുമാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയത്. മലയാളത്തില്‍ മൂന്ന് - മൂന്നര കോടി വരെ മാത്രമേ വാങ്ങാറുള്ളൂ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും ഇതുവരെ മോഹന്‍ലാല്‍ തന്നെയാണ്.


താരങ്ങള്‍ ഒരുപാടുണ്ട്..

മോഹന്‍ലാല്‍ മാത്രമല്ല, ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, ആമീര്‍ ഖാന്‍, ഐശ്വര്യ റായി തുടങ്ങിയവരും തെലുങ്കില്‍ നിന്ന് മഹേഷ് ബാബു, തമിഴില്‍ നിന്ന് വിക്രം തുടങ്ങിവരും ചിത്രത്തില്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. നിലവില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സംബന്ധിച്ച കാര്യത്തില്‍ മാത്രമേ അന്തിമ തീരുമാനം ആയിട്ടുള്ളൂ...
English summary
For Mahabharata Mohanlal will be having a record amount of remuneration, it is said to be about 60 crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam