»   » പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷം? ആദിയെക്കുറിച്ച് മോഹന്‍ലാല്‍!

പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷം? ആദിയെക്കുറിച്ച് മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ മികവ് എടുത്തുപറയേണ്ട ഘടകമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ആദിയെ കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

അപ്പുവിനെ ആദിയായി കണ്ടിട്ട് മതി വരുന്നില്ല, പ്രണവിന്‍റെ അഭിനയത്തെക്കുറിച്ച് അമ്മ പറഞ്ഞത്? കാണൂ!

സിനിമാലോകം ആദിയെ വാഴ്ത്തുമ്പോള്‍ പ്രണവ് മഞ്ഞുമലയില്‍, ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

ആദിയുടെ വിജയത്തെക്കുറിച്ച് പ്രണവും അറിഞ്ഞു, ഹിമാലയന്‍ മഞ്ഞുമലകള്‍ക്കിടയില്‍ നിന്നും അപ്പു പറഞ്ഞത്?

മുംബൈയില്‍ വെച്ചാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയ്‌ക്കൊപ്പമെത്തിയാണ് സുചിത്ര സിനിമ കണ്ടത്. അച്ഛനും അമ്മയുമുള്‍പ്പടെയുള്ളവര്‍ സിനിമയെക്കുറിച്ച് വാചാലാരാവുന്നതൊന്നും അറിയാതെ പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാല്‍ മൂന്ന് തവണ കണ്ടു

അജോയ് വര്‍മ്മയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ മുംബൈയിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ആദി കണ്ടത്. മോഹന്‍ലാല്‍ സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞത്

വളരെയധികം സന്തോഷം, ആദിയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

അച്ഛനെന്ന നിലയില്‍

പ്രണവ് സിനിമയിലേക്കെത്തി താരമായി മാറുമെന്നൊന്നും മുന്‍പ് കരുതിയതല്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതല്‍ സന്തോഷം തോന്നുകയെന്നും മോഹന്‍ലാല്‍ പറയുന്നു.

നിര്‍ബന്ധിച്ചതിന് കാര്യമുണ്ടായി

ഒരുപാട് പേര്‍ നിര്‍ബന്ധിച്ചതിന് ശേഷമാണ് പ്രണവ് ഈ സിനിമ ചെയ്യാന്‍ തയ്യാറായത്. അത് വിജയമായതിന് ശേഷം അച്ഛനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും താന്‍ സന്തോഷവാനാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

പ്രണവിന്റെ താല്‍പര്യത്തെക്കുറിച്ച്

മനപ്പൂര്‍വ്വം പ്രണവിനെ ആക്ഷന്‍ സിനിമയിലേക്ക് വിട്ടതല്ല. ചെറുപ്പത്തിലേ പാര്‍ക്കൗര്‍, ജിംനാസ്റ്റിക് ഒക്കെ ചെയ്യാറുണ്ട്. അതിനാലാണ് പ്രണവ് ഈ വേഷം ഏറ്റെടുത്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ പറയുന്നത് കാണൂ

ആദിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണൂ.

English summary
mohanlal's reaction after watching Aadhi in theaters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam