»   » ഇതിനായിരുന്നോ മോഹന്‍ലാല്‍ തടികുറയ്ക്കാന്‍ ചികിത്സ നടത്തിയത്, വല്ല്യ ചിട്ടകളുള്ള ലാല്‍ !!

ഇതിനായിരുന്നോ മോഹന്‍ലാല്‍ തടികുറയ്ക്കാന്‍ ചികിത്സ നടത്തിയത്, വല്ല്യ ചിട്ടകളുള്ള ലാല്‍ !!

By: Rohini
Subscribe to Filmibeat Malayalam

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് വില്ലന്‍. ചിത്രത്തിലെ ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് പുറത്ത് വന്നത് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി.. മോഹന്‍ലാലിന്റെ വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നറിയാമോ?

ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വില്ലനില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.

മാത്യു മാഞ്ഞൂരാന്‍

വില്ലനില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മാത്യു മാഞ്ഞൂരാന്‍. റിട്ട. പൊലീസ് ഓഫീസറാണ് മാഞ്ഞൂരാന്‍. സമര്‍ത്ഥനായ പൊലീസ് ഓഫീസറായിരുന്നു.. അദ്ദേഹത്തിന്റെ കരിയറിലും ജീവിതത്തിലും സംഭവിയ്ക്കുന്ന ചില വെല്ലുവിളികളാണ് ചിത്രം.

ചന്ദ്രശേഖരനാകുമോ

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രമായ ഗ്രാന്റ്മാസ്റ്ററിലെ കഥാപാത്രമാണ് ചന്ദ്രശേഖരന്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം മാത്യു മാഞ്ഞൂരാനും ചന്ദ്രശേഖരനും തമ്മില്‍ സാമ്യതകള്‍ ഏറെയുണ്ട്. എന്നാല്‍ മാത്യു മാഞ്ഞൂരാന്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

തടി കുറച്ചത് എന്തിന്

മാത്യു മാഞ്ഞൂരാന്‍ ആകാന്‍ വേണ്ടി ലാല്‍ തടി കുറയ്ക്കുന്നതിനുള്ള ആയുര്‍വേദ ചികിത്സ നടത്തിയത് വാര്‍ത്തയായിരുന്നു. വളരെ അച്ചടക്കവും കൃത്യനിഷ്ഠയുമൊക്കെയുള്ള കഥാപാത്രമാണ് മാഞ്ഞൂരാന്‍. അതുകൊണ്ട് തന്നെ ശരീരികമായും അയാള്‍ ഫിറ്റായിരിക്കണം. അതിന് വേണ്ടിയാണത്രെ തടി കുറച്ചത്.

അഭിനയം പുതിയ അനുഭവം

വളരെ നാടകീയമായൊരു കഥാപാത്രമാണ് മാത്യു മാഞ്ഞൂരാന്‍. ഓരോ നിമിഷവും അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന കഥാപാത്രം. കണ്ണുകള്‍ പോലും സംസാരിക്കും. അത്രയേറെ പുതുമയുള്ള കഥാപാത്രമായിരിക്കും മാത്യു എന്നും, മോഹന്‍ലാലിന്റെ വ്യത്യസ്ത അഭിനയമായിരിക്കുമെന്നും വില്ലന്‍ ടീം പറയുന്നു.

വിശാലും ഹന്‍സികയും മഞ്ജുവും ?

ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരുടെ വേഷം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം മാത്യു മാഞ്ഞൂരാന്റെ ഭാര്യാ വേഷമാണ് മഞ്ജു വാര്യര്‍ ചെയ്യുന്നത് എന്ന കിംവദന്തിയുണ്ട്.

English summary
Mohanlal, the complete actor is joining hands with B Unnikrishnan once again, for the upcoming movie Villain. The team recently revealed some interesting details about the character played by Mohanlal in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam