മമ്മൂട്ടി മുഖ്യമന്ത്രിയെങ്കില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി! സൂര്യ ചിത്രത്തിലെ ആ രഹസ്യം പുറത്തായി!കാണൂ

തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയും മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി സൂര്യ എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകരായിരുന്നു സന്തോഷിച്ചത്. സോഷ്യല്‍ മീഡിയയും ഈ സംഭവം ആഘോഷമാക്കി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയായാണ് കെവി ആനന്ദ് തന്റെ ചിത്രത്തില്‍ ഇരുവരേയും ഒരുമിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങളും വൈറലായിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു തുടക്കത്തിലെ സൂചനകള്‍. സയേഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോമന്‍ ഇറാനി, ആര്യ, അല്ലു സിരിഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. കുളു മണാലിയില്‍ വെച്ച് ചിത്രീകരിക്കുന്ന സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്നു?

മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്നു?

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്തരത്തിലുള്ള പ്രചാരണം ശക്തമായത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാനും വയനാട്ടില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടിയാണ് താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്കഇറങ്ങുന്നുവെന്ന പ്രചാരണത്തെക്കുറിച്ച് കേട്ടിരുന്നുവെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സമയമില്ലെന്ന് ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം പുതിയ ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെത്തിയത്.

വൈറലായ ഫോട്ടോ

വൈറലായ ഫോട്ടോ

മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലൂടെ വൈറലായ ഫോട്ടോയാണ് ഈ സംശയം വര്‍ധിപ്പിക്കുന്നത്. കെവി ആനന്ദ് ചിത്രത്തിന്റെ ലൊക്കേഷനിലെ ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്. കുളു മണാലിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അതിനിടയില്‍ ചിത്രീകരണ സ്ഥലത്ത് ഫ്‌ളക്‌സാണ് ഇത്തരത്തിലൊരു സൂചന നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ്മയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും അദ്ദേഹത്തിനൊപ്പമുള്ള ശക്തനായ കഥാപാത്രമായാണ് സൂര്യ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യയുടെ കഥാപാത്രം

സൂര്യയുടെ കഥാപാത്രം

മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുമ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായാണ് സൂര്യ എത്തുന്നത്. പ്രധാനമന്ത്രിയും അംഗരക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന മാസ് പൊളിറ്റിക്കല്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ലൊക്കേഷനിലെത്തിയ സ്വീകരണവും അദ്ദേഹത്തിന്റെ ലുക്കുമൊക്കെ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. മിലിട്ടറി വേഷത്തില്‍ തിളങ്ങിയ താരമാണ് സൂര്യ. എസ്പിജിയായി ഇത്തവണയും താരം തിളങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്നുവെന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത.

എന്‍എസ് ജി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

എന്‍എസ് ജി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

പുതിയ ചിത്രത്തില്‍ കമാന്‍ഡോ വേഷത്തിലെത്തുന്ന സൂര്യ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ്അങ്ങേയറ്റം പ്രവര്‍ത്തിക്കുന്ന താരമാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. സിനിമയ്ക്കായി താരം നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം എന്‍എസ്ജി വിഭാഗം ഡി ഐജി ശാലിന്‍ ഐപിഎസിനെ സന്ദര്‍ശിച്ചത്. ബ്രിഗേഡിയര്‍ ഗൗതം ഗാംഗുലിലേയും സൂര്യ സന്ദര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെ താരം തന്നെയാണ് സന്ദര്‍ശന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍

മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍

താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സ്വഭാവികമായ കാര്യമാണ്. സിനിമാക്കാരെല്ലാം ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് പിന്നാലെയാണ്. യഥാര്‍ത്ഥ ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. വൈഎസ് ആറിന്റെ ജീവിതകഥയുമായെത്തുന്ന യാത്രയില്‍ മമ്മൂട്ടിയാണ് നായകന്‍. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയായ യാത്രയുടെ ഡബ്ബിംഗ് പുരോഗമിച്ച് വരികയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ മകനായ ജഗന്‍മോഹന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21നാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്നുവെന്നറിഞ്ഞതോടെ ഫാന്‍സ് പോരാട്ടം തുടങ്ങിയിട്ടുണ്ട്.

ലൂസിഫറിലും രാഷ്ട്രീയക്കാരന്‍

ലൂസിഫറിലും രാഷ്ട്രീയക്കാരന്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരാനായാണ് താരമെത്തുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിര അണിനിരക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ മന്ത്രിയായാണ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സൂര്യയുടെ ട്വീറ്റ്

സൂര്യയുടെ ട്വീറ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X