മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ബിഗ് ബജറ്റ് ചിത്രം വൈകും, അതെന്താ?
മോഹന്‍ലാലിനെയും അപര്‍ണ ഗോപിനാഥിനെയും താരജോഡികളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബുഹുഭാഷ ബിഗ് ബജറ്റ് ചിത്രം വൈകും. സെപ്റ്റംബര്‍ 15 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍, എന്നാല്‍ ആ ഡേറ്റിന് ആരംഭിയ്ക്കില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങല്‍ വ്യക്തമാക്കി.
ഷെഡ്യൂളില്‍ ചെറിയ ചില അഭിപ്രായവ്യത്യാസം ഉള്ളതിനാലാണത്രെ ഷൂട്ടിങ് നീട്ടി വയ്ക്കുന്നത്. ഇനി എപ്പോള്‍ ചിത്രീകരണം ആരംഭിയ്ക്കും എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍ പറയുമ്പോള്‍ എന്നാണ് മറുപടി ലഭിച്ചത്.

പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ചിത്രം 28 കോടി രൂപ ചെലവഴിച്ചാണത്രെ നിര്‍മിയ്ക്കുന്നത്. എന്ന് പറയുമ്പോള്‍ മലയാളത്തില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രം.
അസര്‍ബൈജാനിലെ റൗഫ് ജി മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications











