»   » മോഹന്‍ലാലും അവിടെയുണ്ട്, ഞെട്ടിക്കുന്ന ആ കാഴ്ചയെ കുറിച്ച് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍!!

മോഹന്‍ലാലും അവിടെയുണ്ട്, ഞെട്ടിക്കുന്ന ആ കാഴ്ചയെ കുറിച്ച് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍!!

By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍താരത്തിന്റെ ജാഡകളൊന്നും മോഹന്‍ലാലിനില്ല. ലൊക്കേഷനിലായാല്‍ പോലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമൊന്നും കാണിക്കാതെയാണ് മോഹന്‍ലാലിന്റെ പെരുമാറ്റം. കൂടെ അഭിനയിച്ചവരില്‍ പലരും മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

സെറ്റിലെ കുറവുകളെല്ലാം കണ്ടില്ലെന്ന് നടിച്ച് എല്ലാവരോടും സഹകരിച്ച നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. ഒരിക്കല്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലില്‍ നിന്നുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് നടി ഉര്‍വശി പറയുകയുണ്ടായി.

വളരെ മോശം

മോഹന്‍ലാലും ഉര്‍വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവം. സെറ്റില്‍ മോശം ഭക്ഷണം നല്‍കിയത് കണ്ട് ഉര്‍വശിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മാതാവിനോട് പരാതി പറയാന്‍ തീരുമാനിച്ചു.

മോഹന്‍ലാലിനോട് പറയാം

നിര്‍മ്മാതാവിനോട് പറയുന്നതിന് മുമ്പ് ലാലേട്ടനോട് ഒന്ന് സൂചിപ്പിക്കാമെന്ന് കരുതിയാണ് ഉര്‍വശിയും മറ്റ് താരങ്ങളും മോഹന്‍ലാലിനെ സമീപിക്കുന്നത്. ലാലിനോട് കാര്യം പറഞ്ഞപ്പോള്‍ നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ താന്‍ റെഡിയാണെന്ന് പറഞ്ഞു.

വൈകിട്ട് ആയപ്പോള്‍

ലാല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുന്നത് ഉര്‍വശിയും സഹതാരങ്ങളും കാത്തിരുന്നു. കുറെ നേരമായിട്ടും ലാലിനെ കണ്ടില്ല. മോഹന്‍ലാല്‍ തിരക്കാണെന്ന് കരുതി ഉര്‍വശിയും കൂട്ടുകാരും നിര്‍മ്മാതാവിനെ കാണാന്‍ ചെല്ലുമ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

മോഹന്‍ലാല്‍ അവിടെയുണ്ട്

മോഹന്‍ലാല്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്ന ലാല്‍ സെറ്റില്‍ വിളമ്പിയ മോശം ഭക്ഷണമാണ് കഴിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍വശിയെയും മറ്റ് സഹതാരങ്ങളെയും കണ്ടപ്പോള്‍ ചെറിയ ഒരു ചമ്മലോടെ ഒന്ന് നോക്കി ചിരിച്ചിട്ട് ലാല്‍വീണ്ടും ഭക്ഷണമെടുത്ത് കഴിച്ചു.

മോഹന്‍ലാല്‍-ഉര്‍വശി

80കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങിയ ഉര്‍വശി ഒത്തിരി ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പാദമുദ്ര, യുവജനോത്സവം, ലാല്‍ സലാം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ലാലിനൊപ്പം ഉര്‍വശിയും അഭിനയിച്ചു.

English summary
Mohanlal's Shocking Story Revealed!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam