മമ്മൂട്ടിക്കും രക്ഷയില്ല! ആ സംഭവത്തിലെ മൗനം തിരിച്ചടി! ദിലീപിന്റെ രാജി മോഹന്‍ലാല്‍ സ്വീകരിക്കുമോ?

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ഇവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആക്രമണത്തിന് ഇരയായ നടിയേയും ആരോപണ വിധേയനായ താരത്തെയും ഒരുപോലെ കാണുന്ന എഎംഎംഎയുടെ നിലപാടിലുള്ള വിയോജിപ്പ് വ്യക്തമാക്കി നേരത്തെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഇന്നസെന്റിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത യോഗത്തില്‍ വെച്ചായിരുന്നു ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ ധാരണയായത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായതിന് ശേഷമാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമുള്ള അറസ്റ്റും ജയില്‍വാസവുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് താരത്തെ അമ്മയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ തന്നെ ഇക്കാര്യത്തിനായി ശക്തമായി വാദിച്ചവരുടെ തീരുമാനത്തിന് മോഹന്‍ലാലും സമ്മതം അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ വിയോജിപ്പ് വ്യക്തമാക്കിയതിന് ശേഷമാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. കൃത്യമായ കാരണം വ്യക്തമാക്കിയായിരുന്നു ഇവര്‍ രാജി വെച്ചത്. ഇതിന് പിന്നാലെയായാണ് പത്മപ്രിയ, പാര്‍വതി, രേവതി എന്നിവരുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് കത്ത് നല്‍കിയത്. ദിലീപിനെതിരെയുള്ള നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ കത്ത് നല്‍കിയത്. മൂന്ന് തവണ കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

ഡബ്ലുസിസിയുടെ വാര്‍ത്താസമ്മേളനം

ഡബ്ലുസിസിയുടെ വാര്‍ത്താസമ്മേളനം

പത്മപ്രിയ, പാര്‍വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, സജിത മഠത്തില്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ച അമ്മയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തില്‍ ഇതുവരെയും തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ചാണ് അഭിനേത്രികള്‍ വ്യക്തമാക്കിയത്. തെറ്റായ ദിശയിലേക്കാണ് സംഘടനയെ മോഹന്‍ലാല്‍ നയിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചു

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചു

എഎംഎംഎയുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പ്രസിഡന്റ് തങ്ങളെ നടിമാരെന്നാണ് സംബോധന ചെയ്തതെന്നും തങ്ങള്‍ക്ക് പേരില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. നടിമാര്‍ മാത്രമല്ല ഞങ്ങള്‍ മൂന്ന് പേര്‍ക്കും പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ചില്ലെന്നായിരുന്നു രേവതിയുടെ ചോദ്യം. കാര്യങ്ങളെ ശരിയായ രീതിയില്‍ അവര്‍ സമീപിക്കുമെന്ന് കരുതിയിരുന്നതായും അവിടെയാണ് തങ്ങള്‍ക്ക് തെറ്റിയതെന്നും ആ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കമെന്നും ഡബ്ലുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് വിഷയത്തിലെ നടപടി

ദിലീപ് വിഷയത്തിലെ നടപടി

സംഘടനയിലേക്ക് ദിലീപിനെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ കത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം ലഭിച്ചിട്ടില്ല. ഭൂരിഭാഗം പേരും ജനപ്രിയ നായകന്റെ തിരിച്ചുവരവിന് അനുകൂലമായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാനാവില്ലെന്നും ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമായിരുന്നു അന്ന് മോഹന്‍ലാല്‍ പറഞ്ഞത്. കുറ്റക്കാരനല്ലെന്ന് തെളിയാതെ താന്‍ ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനറല്‍ ബോഡിയും ബൈലോയും

ജനറല്‍ ബോഡിയും ബൈലോയും

നേരത്തെ തിലകന്‍ ചേട്ടനെ സംഘടനയില്‍ നിന്നും പുറത്താക്കുമ്പോള്‍ ഇത്തരത്തില്‍ ജനറല്‍ ബോഡി ചേര്‍ന്നിരുന്നോയെന്നും ബൈലോയും നിയമോപദേശമൊന്നും അന്നില്ലല്ലോയെന്നും ഇത്തരത്തില്‍ സമീപനത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ചും ഡബ്ലുസിസി അംഗങ്ങള്‍ തുറന്നടിച്ചിരുന്നു. ജനറല്‍ ബോഡി ചേരുന്നതോടെ മിക്കവരും ദിലീപിനെ പിന്തുണയ്ക്കുകയും അതിലൂടെ താരത്തെ സംരക്ഷിക്കുകയും ചെയ്യാമെന്നായിരുന്നു പല താരങ്ങളും കരുതിയത്. ഇക്കാര്യത്തെക്കുറിച്ച് വനിതാ താരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതോടെയാണ് ആ നീക്കം പൊളിഞ്ഞത്.

യോഗത്തില്‍ സംഭവിച്ച കാര്യങ്ങള്‍

യോഗത്തില്‍ സംഭവിച്ച കാര്യങ്ങള്‍

തങ്ങള്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്നിരുന്നുവെന്നും അന്ന് അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പാര്‍വതിയും പത്മപ്രിയയും രേവതിയും വ്യക്തമാക്കിയിരുന്നു. ആദ്യത്തെ 40 മിനിറ്റ് നേരം തങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു. ഇതുവരെ പങ്കെടുത്ത യോഗങ്ങളെക്കുറിച്ചും പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു കുറ്റപ്പെടുത്തലുകള്‍. ഇതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യത്തില്‍ നടിക്ക് പറയാനുള്ള കാര്യം വോയ്‌സ ക്ലിപ്പിലൂടെ കേള്‍പ്പിച്ചത്. മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബദ്തതയായിരുന്നു അതിന് ശേഷം. പിന്നീടാണ് അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ക്ഷമ കാണിച്ചത്.

ബാബുരാജിന്റെ പരാമര്‍ശം

ബാബുരാജിന്റെ പരാമര്‍ശം

യോഗത്തിനിടയില്‍ നടിയെക്കുറിച്ച് പലരും മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു ബാബുരാജ് പരഞ്ഞത്. ഇതേ കേട്ടതോടെ തങ്ങള്‍ ഞെട്ടിയെന്നും ഇത്തരത്തിലുള്ള സമീപനത്തില്‍ അതൃപ്തിയുണ്ടെന്നും അറിയിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഇവര്‍ യോഗത്തില്‍ അരങ്ങേറിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിലെ ദുരനുഭവം

ലൊക്കേഷനിലെ ദുരനുഭവം

പത്രസമ്മേളനത്തിനിടയിലാണ് മെഗാസ്റ്റാര്‍ നായകനായെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ദുരനുഭവത്തെക്കുറിച്ച് അര്‍ച്ചന പദ്മിനി തുറന്നുപറഞ്ഞത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ സഹായിയില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്നും ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും മാക്്ടയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായ മറുപടിയോ തീരുമാനമോ ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് സൂപ്പര്‍ താരങ്ങളുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടത്. ലൊക്കേഷനിലെ അതിക്രമങ്ങളില്‍ പലരും മൗനം പാലിക്കുകയായിരുന്നുവെന്നുള്ളതും വ്യക്തമായിരുന്നു.

ദിലീപിന്റെ രാജി

ദിലീപിന്റെ രാജി

വനിതാ സംഘടനയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് ദിലീപ് താരസംഘടനയില്‍ നിന്നും രാജി വെച്ചുവെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. രണ്ട് ദിവസം മുന്‍പ് താരം രാജിക്കത്ത് മോഹന്‍ലാലിന് കൈമാറിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ രാജി സ്വീകരിച്ചയോന്നെ കാര്യത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. പ്രസിഡന്റായ മോഹന്‍ലാലിന്റെ തീരുമാനം അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X