ദിലീപിന്റെ തിരിച്ചുവരവിന് മൗനപിന്തുണ നല്‍കി മോഹന്‍ലാല്‍? അമ്മയിലേക്ക് താരം തിരിച്ചെത്തുമോ?
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാപ്രേമികളും താരങ്ങളും ഒരുപോലെ ഞെട്ടിയിരുന്നു. സംശയമുനകളും ആരോപണങ്ങളും ദിലീപിന് നേരെ ഉയര്‍ന്നുവന്നപ്പോള്‍ പോലും പ്രതിപ്പട്ടികയില്‍ താരത്തിന്റെ പേര് വരുമെന്ന് ആരാധകരും കുടുംബാംഗങ്ങളും കരുതിയിരുന്നില്ല. താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രത്യേക യോഗം ചേര്‍ന്ന് താരത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുള്‍പ്പടെയുള്ള യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമായത്. വൈസ് പ്രസിഡന്റായിരുന്ന മമ്മൂട്ടി ഈ തീരുമാനത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുമ്പോള്‍ മോഹന്‍ലാലും തൊട്ടടുത്തുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നില്ല. അതേ മൗനമാണ് മോഹന്‍ലാല്‍ ഇപ്പോഴും തുടരുന്നതെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട ഇപ്പോള്‍.

മോഹന്‍ലാലിന്റെ വരവ്
ഇന്നസെന്റ് പടിയിറങ്ങിയതിന് പിന്നാലെ ആ സ്ഥാനത്തേക്ക് മോഹന്‍ലാലാണ് എത്തിയത്. സിനിമാതിരക്കുകള്‍ക്കിടയിലും ഈ സ്ഥാനം അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതുന്നത്. യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ താല്‍പര്യമുള്ള താരമായിരിക്കണം ഈ സ്ഥാനം അലങ്കരിക്കേണ്ടതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. സംഘടനയുടെ നേതൃസ്ഥാനത്തേക്ക് മോഹന്‍ലാല്‍ കടന്നുവരണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ചില്ല
്അമ്മയുടെ വാര്‍ഷിക യോഗത്തെക്കുറിച്ച് അറിഞ്ഞത് മുതല്‍ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്ന കാര്യം ദിലീപിന്റെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. മോഹന്‍ലാല്‍ നേരത്തെയുള്ളത് പോലെ തന്നെ ഇത്തവണയും മൗനം പാലിക്കുകയായിരുന്നു. അംഗങ്ങള്‍ താരത്തിന്റെ തിരിച്ചുവരവിനായി മുറവിളി കൂട്ടിയപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

മഞ്ജു വാര്യര്‍ക്ക് നല്‍കുന്ന പിന്തുണ
വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്ത് നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മോഹന്‍ലാല്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. ബിഗ് ബജറ്റ് സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദിലീപും മോഹന്‍ലാലും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എല്ലാവിധ പിണക്കങ്ങളും ഇപ്പോള്‍ അവസാനിപ്പിച്ചുവെന്ന സംശയത്തിലാണ് സിനിമാപ്രേമികള്‍.

തിരിച്ചുവരാന്‍ താല്‍പര്യമില്ല
എന്ത് തന്നെ സംഭവിച്ചാലും അമ്മയിലേക്ക് തിരികെയില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു നേരത്തെ ദിലീപിനുണ്ടായിരുന്നത്. ഒരു സംഘടനയുടെ തലപ്പത്തും താന്‍ ഇനി ഇരിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമഴവില്ലില്‍ ദിലീപിന്റെ അസാന്നിധ്യവും ചര്‍ച്ചാവിഷയമായിരുന്നു. അമ്മയിലേക്കുള്ള തിരിച്ചുവരവില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് താരം തന്നെയാണ്.


Click it and Unblock the Notifications