Just In
- 8 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 38 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 41 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ വാക്കുകള്‍ നേരത്തെ കേട്ടിരുന്നുവെങ്കില്‍! റിലീസിന് മുന്‍പ് താരം പറഞ്ഞത്?വീഡിയോ വൈറല്‍
ഫാന്റസി ചിത്രമായ ഒടിയന് വേണ്ടത്ര ഇഷ്ടമായില്ലെന്ന അഭിപ്രായവുമായാണ് മോഹന്‍ലാല്‍ ഫാന്സ്് രംഗത്തെത്തിയത്. ഫാന്‍സ് പ്രവര്‍ത്തകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ചേരുവകളൊന്നും സിനിമയ്ക്കില്ലായിരുന്നുവെന്നതൊഴിച്ചാല് മികച്ച സിനിമയാണെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ പ്രമോഷനിലൂടെ ലഭിച്ച ഹൈപ്പും അമിത പ്രതീക്ഷയുമായാണ് പലര്‍ക്കും തിരിച്ചടിയായത്. എന്നാല്‍ നല്ല സിനിമകളെ ഏറ്റെടുക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മികച്ച സിനിമ തന്നെയാണ് ഒടിയന്. കുടുംബ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളൊന്നും സിനിമയെ ബാധിക്കില്ലെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
ഹര്‍ത്താലിലും നെഗറ്റീവ് പ്രചാരണത്തിലും കുലുങ്ങാതെ ഒടിയന്! റിലീസ് ദിനത്തില്‍ ചിത്രം നേടിയത്? കാണൂ!
ബാഹുബലിയെ വെല്ലുന്ന സിനിമയായിരിക്കുമെന്നും ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നുമൊക്കെയായിരുന്നു സംവിധായകന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള സംവിധായകന്റെ വാക്കുകളാണ് സിനിമയ്ക്ക് തിരിച്ചടിയാവുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹര്‍ത്താലിനെയും നെഗറ്റീവ് പബ്ലിസിറ്റിയേയും കൂസാതെ മുന്നേറുകയാണ് സിനിമ. ഒടിയന്റെ റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒടിവിദ്യ കണ്ടമ്പരക്കാന്‍ പോയവര്‍ പരിഭവിക്കുന്നത് സ്വഭാവികം! ഈ ആക്രോശത്തിന് പിന്നിലെ ലക്ഷ്യമതല്ല!

മോഹന്‍ലാലിന്റെ വാക്കുകള്‍
മലയാളത്തിന്റെ അഭിമാനമായ താരമാണ് മോഹന്‍ലാല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള കഴിവുള്ള താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ ദിനമായിരുന്നു കഴിഞ്ഞുപോയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയായ ഒടിയന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയുടെ ടീസറും ഗാനങ്ങളുമൊക്കെ ഇകിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെച്ചുള്ള താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചെറിയ സിനിമയാണ്
ഒടിയനെന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഭീകരനായൊക്കെ തോന്നുമെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ചെറിയ സിനിമയാണ് ഒടിയനെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. വലിയ മാജിക്കുകളൊന്നുമില്ലാത്ത സാധാരണ സിനിമയാണ് ഒടിയന്.സാധാരണ നാട്ടിന്‍പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയുമൊക്കെയാണ് ചിത്രത്തിലുള്ളത്. പേടിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലില്ല. ഒരുപാട് ഇമോഷന്‍സുള്ള സിനിമയാണിത്. എല്ലാവരും സിനിമ കാണൂ, എന്നിട്ട് തീരുമാനിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്രെ വാക്കുകള്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ സംസാരം വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ വൈറല്‍
ഒടിയനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. അതിനിടയിലാണ് റിലീസിന് മുന്‍പുള്ള വീഡിയോ വൈറലായി മാറിയത്. പുലര്‍ച്ചെ നാല് മുതലുള്ള ഷോ മുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതൊന്നും ആരാധകര്‍ വകവെച്ചിരുന്നില്ല. മോഹന്‍ലാല്‍ എന്ന താരത്തോടുള്ള സ്നേഹമായിരുന്നു ആരാധകരില്‍ പ്രകടമായത്. തലേന്ന് രാത്രി തന്നെ തിയേറ്ററുകളിലേക്കെത്തിയവരും ഉറക്കമിളച്ച് എത്തിയവരുമൊക്കെ നിരവധിയായിരുന്നു.

നേരത്തെ കേട്ടിരുന്നുവെങ്കില്‍
മോഹന്‍ലാലിന്റെ വാക്കുകള്‍ നേരത്തെ കേട്ടിരുന്നുവെങ്കില്‍ ഇത്രയധികം നിരാശ തോന്നില്ലായിരുന്നുവെന്നും സംവിധായകന്റെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് നിരാശയ്ക്ക് കാരണമായതെന്നും വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്രമോഷനാ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും അമിത പ്രതീക്ഷയും ഓവര്‍ ഹൈപ്പുമൊക്കെയായപ്പോള് പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുകയായിരുന്നു.

സംവിധായകന് കണ്ടുപഠിക്കണം
മോഹന്‍ലാലിനെ കണ്ട് പഠിച്ചൂടെ സംവിധായകനെന്നുള്ള വിമര്‍ശനവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇരുവരുടേയും വാക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ചും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ വിജയിച്ചാലും പരാജയമായാലും ഇരുവര്‍ക്കും തുല്യ ഉത്തരവാദിത്തമാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
വീഡിയോ കാണാം
ഒടിയന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്? കാണൂ.