'നീ പോ മോനേ ദിനേശ' ഐറ്റം സോംഗ് വരുന്നു
പതിനാല് വര്‍ഷം മുന്‍പ് ഇന്ദുചൂഢന്‍ പറഞ്ഞ ആ ഡയലോഗ് 'നീ പോ മോനേ ദിനേശ' വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴും മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായി 'പോ മോനെ ദിനേശ' ഉണ്ട്. എന്തായാലും ദിനേശന്‍ വീണ്ടുമെത്തുന്നു. അതേ നരഹസിംഹത്തിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് ഒരു ഐറ്റം നമ്പറായി പെരുച്ചാഴിയില്‍ എത്തുന്നു.
പെരുച്ചാഴിയില്‍ പോ മോനേ ദിനേശാ എന്ന് തുടങ്ങുന്ന ഹോട്ട് സോംഗില്‍ അഭിനയിച്ചിരിയ്ക്കുന്നത് തെന്നിന്ത്യന്‍ താരം പൂനം ബജ്വ ആണ്. അറബ് ബെല്ലി ഡാന്‍സ് വേഷത്തിലുള്ള തന്റെ ചിത്രം താരം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്തതിന് ശേഷം പെരുച്ചാഴിയിലെ പോ മോനേ ദിനേശ എന്ന ഗാനത്തിലെതാണെന്ന് പറയുകയുണ്ടായി.

എന്തായാലും മോഹന്‍ലാലിന്റെ മാസ്റ്റര്‍ പീസ് ഡയലോഗ് പാട്ടാകുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.യുഎസിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ ചിത്രീകരിയ്ക്കുന്ന മലയാളം ചിത്രമെന്ന പ്രത്യേകതയും പെരുച്ചാഴിയ്ക്കുണ്ട്. മാത്രമല്ല മോഹന്‍ലാല്‍- മുകേഷ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. രാഗിണി നന്ദ്വാനി, പൂജ കുമാര്‍, അജു വര്‍ഗീസ്, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.


Click it and Unblock the Notifications











