ലേഖയേയും എംജി ശ്രീകുമാറിനേയും ഞെട്ടിച്ച് മോഹന്‍ലാല്‍! പിറന്നാളിന് കിടിലന്‍ സര്‍പ്രൈസ്! മനംനിറഞ്ഞു!

മോഹന്‍ലാലും എംജി ശ്രീകുമാറും ഒരുമിച്ചായിരുന്നു പിറന്നാളാഘോഷിച്ചത്. രേവതി നക്ഷത്രക്കാരാണ് തങ്ങളെന്നും ഞങ്ങളെ കാത്തുരക്ഷിച്ച ദൈവത്തിന് നന്ദിയെന്നും പറഞ്ഞ് എംജി ശ്രീകുമാര്‍ എത്തിയിരുന്നു. നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. കൊറോണക്കാലത്തെ പിറന്നാള്‍ സദ്യയെന്ന് പറഞ്ഞ് സദ്യ കഴിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായി മോഹന്‍ലാല്‍ തനിക്ക് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് അദ്ദേഹം.

നേരത്തെയും താനും മോഹന്‍ലാലും ഒരുമിച്ച് പിറന്നാളാഘോഷിച്ചിട്ടുണ്ടെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. ഇത്തവണത്തെ പിറന്നാള്‍ സ്‌പെഷലാവുന്നതിന് പിന്നിലെ പ്രധാന കാരണവും മോഹന്‍ലാലിന്റെ സര്‍പ്രൈസ് സമ്മാനമാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് സമ്മാനം തരാനായി ലേഖ ശ്രമിച്ചിരുന്നുവെങ്കിലും കടകളൊന്നും തുറന്നിട്ടില്ലായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം പിറന്നാള്‍ സര്‍പ്രൈസിനെക്കുറിച്ച് തുറന്നുപറഞ്ഞത്. എംജി ശ്രീകുമാറിന്‍രെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

ഞങ്ങൾ തമ്മിൽ വളരെ വർഷങ്ങൾ നീണ്ട സൗഹൃദമാണ്. കോളജിൽ പഠിച്ച കാലത്താണ് സുഹൃത്തുക്കളാകുന്നത്. അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ സുദൃഢമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ. ലാൽ എന്നെ ‘അണ്ണാ' എന്നാണ് വിളിക്കുക. ഞാൻ തിരിച്ചും അങ്ങനെ തന്നെയാണ്. എന്റെ ജന്മനാളായ ഇന്നലെ രാവിലെ ലാൽ വിളിച്ചു. അര മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ലോക്ഡൗൺ കാലത്തെ എന്റെ വിശേഷങ്ങൾ തിരക്കിയതിനോടൊപ്പം ഓർക്കസ്ട്രക്കാരുടെയുൾപ്പെടെ എല്ലാവരുടെയും സുഖവിവരങ്ങൾ അന്വേഷിച്ചു.

പിറന്നാൾ സമ്മാനം നൽകിയോ?

പിറന്നാൾ സമ്മാനം നൽകിയോ?

വിശേഷങ്ങൾ തിരക്കുന്നതിനൊപ്പം ‘ശ്രീക്കുട്ടന് ആരെങ്കിലും എന്തെങ്കിലും പിറന്നാൾ സമ്മാനം നൽകിയോ' എന്ന് ലാൽ ചോദിച്ചു.അപ്പോൾ ഞാൻ പറഞ്ഞു എന്റെ ഭാര്യ ഇന്നലെ സമ്മാനം വാങ്ങാനായി പുറത്തു പോയെങ്കിലും കട ഒന്നും തുറക്കാത്തതിനാൽ അത് സാധിച്ചില്ല എന്ന്. ഒരാൾ എനിക്ക് ഒരു സമ്മാനം തരുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അതാരാണെന്ന് ലാൽ എന്നോടു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു സുപ്രസിദ്ധ നടൻ മോഹൻലാൽ ആണെന്ന്. അപ്പോൾ ലാലിനും അദ്ഭുതമായി. ‘ഞാനോ' എന്ന് അമ്പരപ്പോടെ ചോദിച്ചു.

വലിയ സർപ്രൈസായി

വലിയ സർപ്രൈസായി

ജന്മനാൾ ആയതിനാൽ അടുത്ത ചില ബന്ധുക്കളുമായി ഞങ്ങൾ വീട്ടിൽ ചെറിയൊരു ഒത്തുകൂടൽ നടത്തി. ഞങ്ങൾക്കെല്ലാവർക്കുമുള്ള ഭക്ഷണം നൽകിയത് മോഹൻലാൽ ആണ്. അത് എനിക്ക് വളരെ വലിയ സർപ്രൈസ് ആയി. പിറന്നാൾ ദിനത്തിൽ തിരുവനന്തപുരത്തുള്ള കുറച്ച് സുഹൃത്തുക്കൾക്ക് ഭക്ഷണം എത്തിച്ചു നൽകണമെന്ന് ലാൽ നേരത്തെ പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും പിറന്നാൾ ഒരുമിച്ചായതുകൊണ്ടു തന്നെ എനിക്കും പിന്നെ ‍ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളായ സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻ പിള്ള രാജു എന്നിവർക്കും ഗംഭീരമായ സദ്യ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ലാൽ സുഹൃത്തുക്കളോടു പറഞ്ഞ് ഏർപ്പാടാക്കിയത്.

അപ്രതീക്ഷിത സമ്മാനം

അപ്രതീക്ഷിത സമ്മാനം

ലാലിൽ നിന്നും ലഭിച്ച ആ അപ്രതീക്ഷിത സമ്മാനം എന്റെ പിറന്നാളിനെ വളരെ സ്പെഷൽ ആക്കി. ലാൽ എനിക്കു നൽകിയ അന്നമാണ് എന്റെ ഈ പിറന്നാളിന് കിട്ടിയ ഏറ്റവും വലിയ സർപ്രൈസും സന്തോഷവും. ഇത്രയും കാലം ജീവിച്ചതിൽ ഈ പിറന്നാൾ എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ളതാണ്. കാരണം ലാൽ സമ്മാനിച്ച ആഹാരമാണ് ഞാൻ കഴിച്ചത്.

നേരത്തെയും

നേരത്തെയും

ഞങ്ങൾ ഒരുമിച്ച് ഒരുപാട് തവണ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ പിറന്നാളിന് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞങ്ങൾ രണ്ടുപേരും ബഹ്റൈനിൽ ആയിരുന്നു. അവിടെ വച്ച് ഞങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ചു പരസപരം വായിൽ വച്ചു കൊടുത്ത് ആഘോഷിച്ചു. അതിന്റെ ചിത്രങ്ങൾ ഇപ്പോഴും എന്റെ കൈവശമുണ്ട്. അന്ന് ഞങ്ങൾക്കൊപ്പം പ്രിയദർശനും ഉണ്ടായിരുന്നു. അതിനു മുൻപ് ചെന്നൈയിൽ വച്ചും ഞങ്ങൾ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ടെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X