»   » കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

Posted By: Rohini
Subscribe to Filmibeat Malayalam

ദ കംപ്ലീറ്റ് ആക്ടര്‍, അതെ മോഹന്‍ലാലിന് മാത്രമേ ആ പേര് ചേരൂ. അഭിനയ കലയിലെ ഓരോ നൂലിഴയും ലാലിന്റെ അഭിനയത്തില്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദശരഥം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സുകുമാരിയുടെ തോളില്‍ കൈ വച്ചുള്ള ലാലിന്റെ അഭിനയം കണ്ട് പലരും ഞെട്ടിയിട്ടുണ്ട്. വിരലുകള്‍ പോലും അഭിനയിക്കുന്ന കാഴ്ച.

ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

ആ മാന്ത്രികാഭിനയവുമായി ലാല്‍ വീണ്ടും എത്തിയിരിയ്ക്കുകയാണ്. ജനത ഗാരേജ് എന്ന ചിത്രത്തിലെ ഒരു രംഗം കണ്ടപ്പോള്‍, ദശരഥത്തിലെ രംഗമാണ് ഓര്‍മവന്നത്. ആ രംഗത്ത് ലാലിന്റെ കൈ വിരലുകള്‍ മാത്രമായിരുന്നില്ല കണ്‍ പീലിയും പുരികവും വരെ അഭിനയിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കാം

സംവിധായകന്മാര്‍ കട്ട് പറയാന്‍ മറന്നുപോകുന്നത്

മോഹന്‍ലാലിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ പോലും മറന്ന് പോയ സംവിധായകരുണ്ട്. കമല്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരൊക്കെ ആ അനുഭവം പങ്കുവയ്ക്കുകയും ഉണ്ടായി. ഇപ്പോള്‍ തെലുങ്കിലെ ചില സംവിധായകരും ലാലിന്റെ മാന്ത്രികാഭിനയത്തില്‍ വീണു പോയിരിക്കുകയാണ്.

കൈ വിരലുകള്‍ അഭിനയിച്ച ആ രംഗം

ജനത ഗാരേജ് എന്ന ചിത്രത്തില്‍ ലാലിന്റെ കൈ വിരലുകള്‍ അഭിനയിക്കുന്നത് കാണാം. തന്നെ കാണാനെത്തിയ സുഹൃത്തുക്കള്‍ മടങ്ങുമ്പോള്‍, മനോവിഷമം താങ്ങാതെ ലാല്‍ ഒരു മരത്തില്‍ പിടിയ്ക്കുന്നതായിരുന്നു രംഗം. അവിടെ ലാലിന്റെ കൈ വിരലുകള്‍ അനങ്ങി. കൈ മുഴുവന്‍ മറയ്ക്കുന്ന ഷര്‍ട്ടാണെങ്കില്‍ ആ അനക്കം പ്രേക്ഷകര്‍ക്ക് കാണാമായിരുന്നു.

കണ്‍ പീലി പോലും അഭിനയിക്കുന്ന രംഗങ്ങള്‍

ഈ രംഗത്ത് മാത്രമല്ല, ജനത ഗാരേജിലെ പല രംഗങ്ങളിലും ലാല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. സംഭാഷണങ്ങള്‍ വളരെ കുറയുമ്പോള്‍ ലാലിന്റെ കണ്‍ പീലിയും പുരികവും എല്ലാം സംസാരിക്കാന്‍ തുടങ്ങുന്നു.

ദശരഥത്തിലെ ആ രംഗം

ദശരഥം എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് ലാലിന്റെ കൈ അഭിനയം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. ആനി (രേഖ) കുഞ്ഞിനെയും കൊണ്ട് പോകുന്ന ക്ലൈമാക്‌സ് രംഗത്ത് സുകുമാരിയുടെ തോളില്‍ കൈ വച്ച് ലാല്‍ ചോദിക്കും 'ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുമോ' എന്ന്. അത് പറയുമ്പോള്‍ ലാലിന്റെ മനസ്സിലെ വിഷമം കൈ വിരലില്‍ കാണാമായിരുന്നു.

English summary
Mohanlal's terrific acting with hand in Janatha Garage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam