അന്ന് മികച്ച രണ്ടാമത്തെ നടന്‍! മോഹന്‍ലാലിന്റെ പഴയകാല ചിത്രം വൈറല്‍
മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. രണ്ട് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചത്. വില്ലനായി തുടങ്ങി നായകവേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹത്തിന്റെ ജീവിതയാത്ര എല്ലാവര്‍ക്കുമൊരു പ്രചോദനമായിരുന്നു.

നായകനാവാനുളള ലുക്ക് തനിക്കില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് പിന്നീട് വായടപ്പിക്കുന്ന മറുപടിയാണ് അഭിനയത്തിലൂടെ ലാലേട്ടന്‍ നല്‍കിയത്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുളള താരം കൂടിയാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി 300ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അഭിനയത്തിനൊപ്പം നിര്‍മ്മാതാവായും ഗായകനായുമൊക്കെ സിനിമകളില്‍ മോഹന്‍ലാല്‍ തിളങ്ങി.
സൂപ്പര്‍താരത്തിന്റെ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇപ്പോഴിതാ നടന്റെതായി പുറത്തിറങ്ങിയ ഒരു പഴയകാല ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളേജില്‍ പഠിക്കുന്ന കാലത്തെ ഫോട്ടോയാണ് വീണ്ടും തരംഗമാവുന്നത്. അന്ന് അഭിനയത്തിന് നടന്‍ സമ്മാനം വാങ്ങിച്ചതാണ് ഫോട്ടോയില്‍ പറയുന്നത്. മികച്ച രണ്ടാമത്തെ നടനുളള അവാര്‍ഡാണ് മോഹന്‍ലാലിന് ലഭിക്കുന്നത്.
സുരേഷ് കുമാര്‍ എന്ന ആളാണ് ഒന്നാമത് എത്തിയത്. പക്ഷേ, ഇന്ന് മോഹന്‍ലാല്‍ മുന്‍നിരയില്‍ തന്നെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാവാലം ശ്രീകുമാറിനെയും ഫോട്ടോയില്‍ കാണാം. അന്ന് കലാമേളയില്‍ മികവ് തെളിയിച്ചവരുടെ ഫോട്ടോ ഒരു മാസികയില്‍ അച്ചടിച്ചു വന്നിരുന്നു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാവുന്നത്.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകള്‍ അദ്ദേഹത്തെ സൂപ്പര്‍ താരമാക്കി ഉയര്‍ത്തി. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് സൂപ്പര്‍ താരം അറിയിച്ചത്. ബറോസ് എന്നാണ് ചിത്രത്തിന് പേരിട്ടത്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് താരം അറിയിച്ചിരുന്നു


Click it and Unblock the Notifications