മാജിക്കലായുളള ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി യുവി! യുവരാജ് സിങിന് ആശംസകളുമായി മോഹന്‍ലാല്‍! കാണൂ
യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ യുവി വര്‍ഷങ്ങള്‍ നീണ്ട കരിയറിനൊടുവിലാണ് ക്രീസ് വിട്ടത്. യുവരാജിന് യാത്രയയപ്പ് നല്‍കി സഹതാരങ്ങളും സിനിമ രംഗത്തു നിന്നുളളവരുമെല്ലാം എത്തിയിരുന്നു. എല്ലാവരും താരത്തിന് ആശംസകള്‍ നേര്‍ന്നും നന്ദി അറിയിച്ചുകൊണ്ടുമായിരുന്നു എത്തിയിരുന്നത്.
മാജിക്കലായ ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി, എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു നടന്‍ മോഹന്‍ലാല്‍ യുവിയെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. 2011ലോകകപ്പ് സമയത്തെ യുവിയുടെ ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ് വന്നത്. മോഹന്‍ലാലിന് പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ് സുകുമാരനും എത്തിയിരുന്നു.

യുവരാജ് സിങ്ങിനെക്കുറിച്ചുളള പോസ്റ്റുകള്‍ കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞിരുന്നു. രണ്ട് ലോകകപ്പുകളിലായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്കായിരുന്നു യുവിയോട് പലരും നന്ദി പറഞ്ഞത്. 2007ലെ ട്വന്റി 20 ലോകകപ്പില്‍ ഓരോവറില്‍ യുവരാജ് അടിച്ച ആറ് സികസ്‌റുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications











