ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും! താനും വില്ലനിലുണ്ടെന്ന് അജു വര്‍ഗീസ്!!

മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ എല്ലായിടത്തും മോഹന്‍ലാലിന്റെ വില്ലന്റെ തരംഗമാണ്. മലയാള സിനിമയില്‍ ചരിത്രങ്ങള്‍ മാറ്റിയെഴുതാന്‍ എത്തുന്ന സിനിമ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വില്ലനില്‍ താനും ചെറിയൊരു വേഷം ചെയ്തിരിക്കുകയാണ്. മാത്രമല്ല ഈ വെള്ളിയാഴ്ച അതിന് വരെ അതിന് വേണ്ടിയുള്ള ആകാംഷയിലാണെന്നും അജു വര്‍ഗീസ് പറഞ്ഞിരിക്കുകയാണ്.

ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും! നാളെ മുതല്‍ വില്ലന്‍ തിയറ്ററുകളിലേക്ക് എന്ന് പറഞ്ഞ് സിനിമയുടെ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

 വില്ലന് വേണ്ടിയുള്ള കാത്തിരിപ്പ്

വില്ലന് വേണ്ടിയുള്ള കാത്തിരിപ്പ്


മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ വില്ലന്‍ തിയറ്ററകളിലേക്ക് നാളെ എത്തുകയാണ്. വില്ലന്‍ മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

നാളെ റിലീസ്

നാളെ റിലീസ്

നാളെ രാവിലെ ഏട്ട് മണിയ്ക്കാണ് വില്ലന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 300 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗ് അടക്കം തീര്‍ന്ന അവസ്ഥയാണുള്ളത്.

അജു വര്‍ഗീസും

അജു വര്‍ഗീസും

വില്ലനില്‍ മോഹന്‍ലാലിനൊപ്പം താനുമുണ്ടെന്നുള്ള കാര്യം അജു വര്‍ഗീസ് പറഞ്ഞിരിക്കുകയാണ്. വില്ലനില്‍ താനും ചെറിയൊരു വേഷം ചെയ്തിരിക്കുകയാണ്. മാത്രമല്ല ഈ വെള്ളിയാഴ്ച അതിന് വരെ അതിന് വേണ്ടിയുള്ള ആകാംഷയിലാണെന്ന് പറഞ്ഞ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അജു പങ്കുവെച്ചിരിക്കുകയാണ്.

ബിഗ് റിലീസ് സിനിമ

ബിഗ് റിലീസ് സിനിമ

മലയാള സിനിമയില്‍ ചരിത്രമായി മാറിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ 'പുലിമുരുകന്‍'. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമയ്ക്ക് ശേഷം പുലിമുരുകന്റെ റെക്കോര്‍ഡ് മറികടക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ചരിത്രമാവും

ചരിത്രമാവും

സാറ്റ്‌ലൈറ്റ് അവകാശത്തിന് വില്ലന്‍ കോടികള്‍ വാങ്ങിയതും ഹിന്ദി ഡബ്ബിംഗിന് വേണ്ടി കോടികള്‍ വാങ്ങിയതും നിലവിലുണ്ടായിരുന്ന പല റെക്കോര്‍ഡുകളും മറികടന്നിട്ടാണ്.സിനിമയുടെ മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ്ങും റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.

 ആദ്യ പ്രദര്‍ശനം

ആദ്യ പ്രദര്‍ശനം


നിലവില്‍ വില്ലന്റെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 27 ന് രാവിലെ 8 മണിക്കാണ് തീരുമാനിച്ചിരിക്കുന്നത്. 1200 തിയറ്ററുകളിലാണ് ആദ്യ ദിനം വില്ലന്‍ പ്രദര്‍ശനത്തിനെത്തുന്നത്. 140 ഫാന്‍സ് ഷോകള്‍ക്കൊപ്പം കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലാണ് വില്ലന്‍ പ്രദര്‍ശിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X