ഇനി മോഹന്‍ലാലിന്റെ അത്ഭുതങ്ങളായിരിക്കും! കൊച്ചുണ്ണി മുതല്‍ ഒടിയന്‍ വരെ, ബോക്‌സോഫീസ് ഏട്ടന് സ്വന്തം!!

Recommended Video

ബോക്സോഫീസ് തകർക്കാൻ മോഹൻലാൽ ചിത്രങ്ങൾ എത്തുന്നു

സിനിമയിലും പുറത്തുമായി സൂപ്പര്‍താരം മോഹന്‍ലാലിന്റെ പേരില്‍ പല വിവാദങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ച് വരുന്നതേയുള്ളു. അതുപോലെ തന്നെ താരത്തിന്റെ ചില അഭിപ്രായങ്ങള്‍ അടുത്തി വലിയ വിവാദമുണ്ടാക്കിയിരുന്നു.

സിനിമയുടെ കാര്യമെടുത്ത് നോക്കിയാലും മോഹന്‍ലാലിന് ഇത്തവണ മോശം വര്‍ഷമാണെന്ന് വേണം പറയാന്‍. 2018 ന്റെ ഒന്‍പത് മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു സിനിമ മാത്രമാണ് തിയറ്ററുകളിലേക്ക് എത്തിയത്. പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയൊരു പരാജയമായിരുന്നു നീരാളി. ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളായതിനാല്‍ വരും നാളുകളിലാണ് പ്രതീക്ഷ. ഇത്തവണ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയെല്ലാം അണിയറയിലുണ്ട്.

നീരാളി

നീരാളി

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത് ജൂലൈയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് നീരാളി. മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍, നാദിയ മൊയ്തു തുടങ്ങി വമ്പന്‍താരനിര അണിനിരന്ന സിനിമയാണ് ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രം. റിലീസിനെത്തിയ നീരാളി തിയറ്ററുകളില്‍ പൂര്‍ണപരാജയമായിരുന്നു. പിന്നാലെ ഒരുപാട് സിനിമകളുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം എല്ലാം മാറ്റി വെക്കുകയായിരുന്നു.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

മലയാളത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. കൊച്ചുണ്ണിയില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്ന കൊച്ചുണ്ണി ഒക്ടോബര്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ അത്ഭുതപ്പെടുത്തുന്ന വിസ്മയ ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ വേഷവും അതിശയിപ്പിക്കുമെന്നാണ് സൂചന.

ഡ്രാമ

ഡ്രാമ

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തിലായിരിക്കും ഡ്രാമ റിലീസിനെത്തുന്നത്. മുന്‍വിധികളുമായി സിനിമ കാണാന്‍ എത്തരുതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 ഒടിയന്‍

ഒടിയന്‍

ഈ വര്‍ഷം മലയാളക്കരയെ അതിശയിപ്പിക്കുന്ന മറ്റൊരു ചിത്രമായിരിക്കും ഒടിയന്‍. ഒടിയന്മാരുടെ കഥയുമായെത്തുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമായ ഒടിയനും പല പ്രാവിശ്യം റിലീസ് പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ പതിനാലിനായിരിക്കും ഒടിയന്റെ റിലീസ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ്, നന്ദു, നരേന്‍, ഇന്നസെന്റ്, സന അല്‍താഫ്, മനോജ് ജോഷി, വലിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X