മോഹന്‍ലാലിന്റെ 2014 എങ്ങനെയായിരിക്കും?

By Aswathi

2013 തുടക്കം മുതല്‍ അഭിനയിച്ച സ്‌നേഹവീട്, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ തുടങ്ങി എല്ലാ ചിത്രങ്ങളും മോഹന്‍ലാലിന് പരാജയമായിരുന്നു. എന്നാല്‍ വര്‍ഷം അവനസിച്ചത് ജിത്തു ജോസഫ് സമ്മാനിച്ച ദൃശ്യത്തിലൂടെയാണ്. എല്ലാത്തിന്റെ പരാജയങ്ങളെ മറക്കാനും ദൃശ്യം ലാലിനെ സഹായിച്ചു.

ദൃശ്യസമ്പന്നമായ വിരുന്നൊരുക്കി 2013നെ പടിയിറക്കിയ മോഹന്‍ലാല്‍ 2014നെ സ്വീകരിക്കുന്നത് കൈനിറയെ ചിത്രങ്ങളുമായാണ്. എല്ലാം വലിയ പ്രതീക്ഷയോടെ തന്നെ. സംവിധായകരിലെ പരിചയസമ്പന്നര്‍ക്കും പുതുതലമുറയ്ക്കും ഒപ്പം മോഹന്‍ലാല്‍ ഒരുപോലെ കൈകോര്‍ക്കുന്ന വര്‍ഷം കൂടിയായിരിക്കും ഇത്. രഞ്ജിത്ത്, ജോഷി, സത്യന്‍ അന്തിക്കാട് ബി. ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് രാജേന്ദ്രന്‍, അരുണ്‍ വൈദ്യനാഥന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷം.

ജില്ല

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ജില്ലയിലാണ് തുടക്കം. ഇളയദളപതി വിജയ്‌ക്കൊപ്പം തമിഴില്‍ റിലീസ് ചെയ്യുന്ന ചിത്രം. പൊങ്കാലിന് തിയേറ്ററിലെത്തും. താമിഴകത്തും കേരളത്തിലും ആരാധകര്‍ ഒരുപോലെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജില്ലയില്‍. ലാലിനെയും വിജയ് യെയും കൂടാതെ കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ്, മഹത് രാഘവേന്ദ്ര, സമ്പത്ത് രാജ്, നിവേദ തോമസ്, തമ്പി രാമയ്യ, സൂരി തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

കൂതറ

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയില്‍ ഒരു അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും. ഭഗത്, സണ്ണി വെയിന്‍, ടൊവിനോ തോമസ്, രഞ്ജിനി തുടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിലുമുണ്ട്.

ജി ഫോര്‍ ഗോള്‍ഡ്

മോഹന്‍ലാലിന്റെ പുതുവര്‍ഷം

രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മഞ്ജുവാര്യര്‍ തിരിച്ചവരവില്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രം ഇതായിരിക്കും എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ മഞ്ജുവില്ല. മഞ്ജുവിനെ നായികയാക്കുന്ന ചിത്രം ഇതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. എന്തായാലും ജി ഫോര്‍ ഗോള്‍ഡില്‍ ഒരു സ്വര്‍ണക്കള്ളക്കടത്തുകാരന്റെ വേഷത്തില്‍ ലാല്‍ എത്തും.

ഓ ലൈല

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ ലൈല. ജനറേഷന്‍ ഗ്യാപ്പുകളെ ഭേദിച്ച് വിജയം കണ്ട റണ്‍ബേബി റണ്ണിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അതേ ചിത്രത്തിലെ നായിക അമല പോള്‍ തന്നെയാണ്.

പെരിച്ചാഴി

മോഹന്‍ലാലിന്റെ പുതുവര്‍ഷം

പേരുകൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് പെരുച്ചാഴി. പൂര്‍ണമായി അമേരിക്കയില്‍ ഷൂട്ടു ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ. അരുണ്‍ വൈദ്യനാഥനാണ്. അച്ചമുണ്ട് അച്ചമുണ്ട് എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍ വൈദ്യനാഥന്‍.

സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായെത്തുന്നത്. സ്‌നേഹവീട് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും നേരത്തെ ഒന്നിച്ചത്.

മിസ്റ്റര്‍ ഫ്രോഡ്

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും അവസാനം ഒന്നിച്ചത്.

അനില്‍- മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാലിന്റെ പുതുവര്‍ഷം

വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ദൗത്യം, സൂര്യഗായത്രി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനിലിന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ നായകനാവും. ഗംഗോത്രി എന്ന ചിത്രമാണ് അനില്‍ ഒടുവില്‍ സംവിധാനം ചെയ്തത്. നീണ്ട ഇടേവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അനില്‍.

രസം

മോഹന്‍ലാലിന്റെ പുതുവര്‍ഷം

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് രസം. രാജീവ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുലി മുരുകന്‍

മോഹന്‍ലാലിന്റെ പുതുവര്‍ഷം

കോടികളുടെ ബജറ്റില്‍ ഒരുക്കുന്നൊരു ആക്ഷന്‍ ത്രില്ലറാണ് പുലി മുരുകന്‍. വൈശാഖാണ് ലാലിനെ നായകനാക്കി പുത്തന്‍ചിത്രമൊരുക്കുന്നത്. 2014 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X