For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇട്ടിമാണി കഴിഞ്ഞ് ബിഗ്ബ്രദറിലേക്ക്! രണ്ട് അഡാറ് പടങ്ങളുമായി മോഹന്‍ലാല്‍! പുതിയ വിശേഷങ്ങളിങ്ങനെ

  |

  ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി വരാനിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള നടന്റെ അടുത്ത റിലീസ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ്. ലാലേട്ടന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

  ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിലെ വിജയം ഇട്ടിമാണിയിലും മോഹന്‍ലാല്‍ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമയെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരമായിരുന്നു വന്നത്. തൃശ്ശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് ചൈനയിലും ഷൂട്ടിംഗുണ്ടായിരുന്നു. മോഹന്‍ലാല്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. ലാലേട്ടന്റെ പുതിയ ചൈനീസ് ഗെറ്റപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു, ചീത്രികരണം പൂര്‍ത്തിയാക്കിയ ഇട്ടിമാണി മേഡ് ഇന്‍ ചൈന നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കാറ്ററിംഗുകാരനായിട്ടാണ് സൂപ്പര്‍ താരം എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. നവാഗതരായ ജിബി ജോജു എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിദ്ധിഖ്, സലീംകുമാര്‍, വിനു മോഹന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാധിക, അരിസ്‌റ്റോ സുരേഷ്, വിവി,കോമള്‍ ശര്‍മ്മ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശുര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

  ബിഗ് ബ്രദര്‍ ആരംഭിക്കുന്നു

  ബിഗ് ബ്രദര്‍ ആരംഭിക്കുന്നു

  അതേസമയം ഇട്ടിമാണി പൂര്‍ത്തിയായതോടെ സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാകും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. എറണാകുളത്ത് ജൂലായ് പതിനൊന്നിനാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് അറിയുന്നു. 25 കോടി മുതല്‍മുടക്കിലാണ് ബിഗ് ബ്രദര്‍ അണിയിച്ചൊരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒറ്റ ഷെഡ്യൂളില്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബാംഗ്ലൂരും ബിഗ് ബ്രദറിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്.

  ഓണത്തിന് ഹിറ്റടിക്കാന്‍ ഇട്ടിമാണി എത്തുന്നു | filmibeat Malayalam
  ഇട്ടിമാണി പോലെ ബിഗ് ബ്രദറിന്റെ റിലീസും

  ഇട്ടിമാണി പോലെ ബിഗ് ബ്രദറിന്റെ റിലീസും

  തെന്നിന്ത്യന്‍ നടി റെജിന കാസന്ധ്ര നായികയാവുന്ന ചിത്രത്തില്‍ ജനാര്‍ദ്ധനന്‍, സിദ്ധിഖ്,അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്,ടിനി ടോം,സര്‍ജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താര അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിയറ്റ്‌നാം കോളനി,ലേഡീസ് ആന്റ് ജെന്‌റില്‍മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സിദ്ധിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കുടിയാണ് ബിഗ് ബ്രദര്‍. ഇട്ടിമാണി പോലെ ബിഗ് ബ്രദറിന്റെ റിലീസിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  കാത്തിരിപ്പിനൊടുവില്‍ ധനുഷിന്റെ എന്നൈ നോക്കി പായും തോട്ട തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്

  മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ്! എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്ന് എടക്കാട് സംഘം! ചിത്രം വൈറല്‍

  English summary
  mohanlal's upcoming movies 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X