»   » 'എന്റെമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റെ അപ്പന്‍ കട്ടോണ്ട് പോയി' മോഹന്‍ലാലിന്റെ ചിത്രത്തിലെ പാട്ട് !!

'എന്റെമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റെ അപ്പന്‍ കട്ടോണ്ട് പോയി' മോഹന്‍ലാലിന്റെ ചിത്രത്തിലെ പാട്ട് !!

By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ചിത്രത്തിലെ ഓഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി സിനിമയാവുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതെ പറയും!

അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രിനീവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓഡിയോ ഗാനം ഇന്ന് പുറത്തിറക്കുന്ന കാര്യം മോഹന്‍ലാല്‍ ഫേസ്ബുക്കിലുടെ പറഞ്ഞിരുന്നു.

വ്യത്യസ്ത പാട്ട്


'എന്റെ അമ്മേടേ ജിമ്മിക്കി കമ്മല്‍ എന്റെ അപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന വ്യത്യസ്ത രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഓഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

അനില്‍ പനച്ചൂരാന്റെ വരികള്‍


അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മൈക്കിള്‍ ഇടിക്കുള

കോളേജ് പശ്ചാതലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോളേജില്‍ സ്ഥലം മാറി വരുന്ന ഫ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള.

രണ്ട് ലുക്കില്‍

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആദ്യം പുറത്ത് വന്ന കുര്‍ത്തയും കണ്ണടയും ധരിച്ച വേഷത്തില്‍ നിന്നും വ്യത്യസ്തമായ ലുക്കാണ് രണ്ടാമത്തെ ലുക്ക്.

ഓണത്തിന് തിയറ്ററുകളിലേക്ക്

ചിത്രം ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. അങ്കമാലി ഡയറീസിലുടെ സിനിമയിലെത്തിയ അന്ന രാജനാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

ലാല്‍ ജോസിന്റെ സിനിമ

ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരുന്നത് ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സിനിമയായിരുന്നു. അതാണ് ഇപ്പോള്‍ വെളിപാടിന്റെ പുസ്തകത്തിലൂടെ സാധ്യമായിരിക്കുന്നത്.

മമ്മുട്ടി ചിത്രവും

മമ്മുട്ടി നായകനായി അഭിനയിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയും ഓണത്തിന് റിലീസ് ചെയ്യും. കോളേജ് പശ്ചാതലത്തില്‍ തന്നെ ഒരുങ്ങുന്ന ചി്ത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലാണ് മമ്മുക്കയും അഭിനയിക്കുന്നത്.

ട്രെയിലര്‍ പുറത്ത്

ചിത്രത്തിലെ ട്രെയിലര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. പെണ്ണുങ്ങളുടെ കാര്യത്തില്‍ നാട്ടില്‍ തനിക്ക് ചീത്ത പേരാണെന്ന് പറയുന്നതാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Mohanlal's upcoming Velipadinte Pusthakam released official video song.
Please Wait while comments are loading...

Malayalam Photos

Go to : More Photos