»   » മോഹന്‍ലാല്‍ ബ്രേക്കില്ലാത്ത വണ്ടിയാണ്, എന്നാലും അപകടമുണ്ടാവില്ല എന്ന് പറഞ്ഞ സംവിധായകന്‍

മോഹന്‍ലാല്‍ ബ്രേക്കില്ലാത്ത വണ്ടിയാണ്, എന്നാലും അപകടമുണ്ടാവില്ല എന്ന് പറഞ്ഞ സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ മാജിക്കിനെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അഭിനയത്തെ പലതിനോടും ഉപമിച്ചിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ലാലിന്റെ കലാജീവിതത്തെ ബ്രേകില്ലാത്ത വണ്ടിയിട്ടാണ് ഉപമിയ്ക്കുന്നത്.

പ്രണവിന് കരുത്ത് പകരാന്‍ ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലും; സംവിധാകന്‍ വ്യക്തമാക്കുന്നു

ബ്രേക്കില്ലെങ്കിലും അപകടമില്ലാത്ത വണ്ടി പോലെയാണത്രെ മോഹന്‍ലാല്‍. ബ്രേക്കില്ലെങ്കിലും അപകടം വരാതെ സഞ്ചരിയ്ക്കുന്ന ഒരേ ഒരു നടനെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്നും അത് മോഹന്‍ലാല്‍ ആണെന്നും അന്തിക്കാട് പറഞ്ഞു.

ബ്രേക്ക് നല്‍കുന്ന നടന്‍

പ്രിയദര്‍ശന്‍, മോജര്‍ രവി തുടങ്ങിയ സംവിധായകര്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ മോഹന്‍ലാലിന് ഡേറ്റ് വിഷയത്തിലോ വിജയ വഴികളിലോ ബ്രേക്കില്ല എന്ന് നിസംശയം പറയാം. ഒരു കാലത്ത് മോഹന്‍ലാലിനെ വച്ച് മാത്രം സിനിമകള്‍ ആലോചിച്ചുകൊണ്ടിരുന്ന സത്യന്‍ അന്തിക്കാട്, മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാതായപ്പോള്‍ മാത്രമാണ് മറ്റ് താരങ്ങളെ വച്ച് സിനിമ ചെയ്തത്.

മഴവില്‍ കാവടിയില്‍

1989 ല്‍ റിലീസ് ചെയ്ത മഴവില്‍കാവടി എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് സംവിധായകന്‍ എഴുതിത്. ലാലിന്റെ ഡേറ്റ് കിട്ടാതായതോടെയാണ് ജയറാം ചിത്രത്തില്‍ നായകനായി എത്തിയത്.

താരമൂല്യം മാത്രമല്ല

മോഹന്‍ലാല്‍ എന്ന നടനുള്ള താരമൂല്യം മാത്രമല്ല, ഏത് വേഷപ്പകര്‍ച്ചയ്ക്കും അദ്ദേഹം അനിയോജ്യനാണ് എന്ന കാര്യം കൂടി പരിഗണിച്ചാണ് മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് സിനിമ ആലോചിക്കുന്നത്. കരിയറില്‍ ബ്രേക്ക് ലഭിച്ച അന്ന് മുതല്‍ വിജയങ്ങളുടെ കൂടെയാണ് മോഹന്‍ലാലിന്റെ യാത്ര.

ബ്രേക്കില്ലാത്ത നടന്‍

ഒരു ബ്രേക്കിന് ശേഷം പിന്നീട് മോഹന്‍ലാലിന് ബ്രേക്ക് ആവശ്യമായി വന്നിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ടറാണ് അദ്ദേഹം. അഭിനയ കല എന്ന വാഹനത്തില്‍ അദ്ദേഹം പൂര്‍ണ്ണ സുരക്ഷിതനാണ്. ചുരുക്കി പറഞ്ഞാല്‍ കലയുടെ ലോകത്ത് മോഹന്‍ലാലിന്റെ വണ്ടിയ്ക്ക് ബ്രേക്കില്ല.

English summary
Mohanlal's Vehicle Has No Brake In The Art World. The Journey Continues Unabated

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam