»   » മോഹന്‍ലാലിന്റെയും ലിച്ചിയുടെയും പ്രണയം കണ്ടോ? ലിച്ചി ഏത് ലുക്കില്‍ വന്നാലും പ്രണയം പൂത്തുലയും!!!

മോഹന്‍ലാലിന്റെയും ലിച്ചിയുടെയും പ്രണയം കണ്ടോ? ലിച്ചി ഏത് ലുക്കില്‍ വന്നാലും പ്രണയം പൂത്തുലയും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

അടുത്ത് റിലീസിനൊരുങ്ങുന്ന പല സിനിമകളില്‍ നിന്നും പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിന് കിട്ടിയ പ്രതികരണം ആര്‍ക്കും കിട്ടിയിരുന്നില്ല. ആദ്യ രണ്ട് ദിവസം കൊണ്ട് പാട്ട് കണ്ടത് ഇരുപത് ലക്ഷം ആളുകളായിരുന്നു.

കുടുംബ പ്രേക്ഷകര്‍ക്ക് 19 വയസുകാരിയുടെയും ബാലന്റെയും പ്രണയം വേണ്ട! സീരിയലിന് പൂട്ട് വീണത് ഇങ്ങനെ!!!

mohanlal

സിനിമ ആഗസ്റ്റ് 31 തിയറ്ററുകളില്‍ റിലീസിനെത്തുന്നതിന് മുമ്പ് ഇന്ന് ചിത്രത്തിലെ പുതിയ പാട്ടും പുറത്തിറക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാലും അന്ന രാജനും കൂടി തകര്‍ത്തഭിനയിച്ച പ്രണയാതുരമായ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പാട്ടില്‍ ഇരുവരും ഭാര്യ ഭര്‍ത്തക്കന്മാരെ പോലെയും ഇവര്‍ക്കൊപ്പം മകളുമുണ്ട്.

ബാഹുബലിയെ തോല്‍പിക്കാനുള്ള പുറപ്പാടാണോ മോഹന്‍ലാല്‍! മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാവുമോ?

അതുപോലെ തന്നെ അനുപ് മേനോനും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെയും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. കടലിനും മുക്കുവര്‍ക്കും പ്രധാനം കൊടുത്താണ് പാട്ടിലെ സീനുകള്‍. എന്നാല്‍ കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ അതിനുള്ള പ്രധാന്യം എന്താണെന്നുള്ള കാര്യത്തെ കുറിച്ച്് സംശയങ്ങളാണ് നില നില്‍ക്കുന്നത്.

English summary
Mohanlal's Velipadinte Pusthakam New video song out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam