കേരളം അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി, വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍!!

കേരളം പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ സഹായത്തിനായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും ബോളിവുഡില്‍ നിന്നുമായി കൂടുതല്‍ താരങ്ങള്‍ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

mohanlal

പ്രളയദുരന്തം നമ്മുടെ നാടിനെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തനിനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥ. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയില്‍ നിന്നും കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം. നമുക്ക് കൈകോര്‍ക്കാം. എന്നുമായിരുന്നു മോഹൻലാൽ പറയുന്നത്.

കേരളത്തിലെ ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമായിരുന്നു മോഹന്‍ലാല്‍ നല്‍കിയിരുന്നത്. ആദ്യം 10 ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും ഇന്നലെ താരസംഘടനയായ അമ്മ 40 ലക്ഷം രൂപ കൂടി നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം നല്‍കിയിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍, തുടങ്ങി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X