»   » ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി.. മോഹന്‍ലാലിന്റെ വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നറിയാമോ?

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി.. മോഹന്‍ലാലിന്റെ വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഓരോ സിനിമയിലും ചരിത്രമെഴുതുകയാണ് മോഹന്‍ലാല്‍. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാള സിനിമയെയും പ്രേക്ഷകരെയും ഞെട്ടിച്ചു. അത് കഴിഞ്ഞു.. റിലീസിന് തയ്യാറെടുക്കുന്ന 1971; ബിയോണ്ട് ബോര്‍ഡറും ചരിത്രമെഴുതും എന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലാണ് ലാല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ചിത്രീകരണത്തിനിടെ സംവിധായകന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് തോന്നി,അപൂര്‍വ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍

വില്ലന്‍ എന്ന പുതിയ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പോലും ഒരു അധ്യായം എഴുതുകയാണ് മോഹന്‍ലാല്‍. അതെ, ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8k ടെക്‌നോളജി (8,000 പിക്‌സല്‍) ഉപയോഗിയ്ക്കുന്ന സിനിമയായിരിക്കും വില്ലന്‍!!

എങ്ങനെ ഉപയോഗിക്കുന്നു

വെപ്പണ്‍ ഹീലിയം 8k എന്ന പ്രത്യേക റെഡ് ക്യാമറയാണ് വില്ലന്‍ ചിത്രീകരിക്കാനായി ഉപയോഗിച്ചിരിയ്ക്കുന്നത് എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി. അത്രത്തോളം തെളിമയുള്ള ദൃശ്യങ്ങളായിരിക്കും ചിത്രത്തില്‍ ഉണ്ടായിരിയ്ക്കുക.

കുറച്ചു ഭാഗങ്ങള്‍ മാത്രം

ചിത്രം മുഴുവനായി 8k ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അത് പ്രായോഗികാകാത്തതിനാല്‍ പിന്നീട് 4k യും 2k യും ഉപയോഗിക്കുകയായിരുന്നു.

എന്താണ് പ്രശ്‌നം

വില്ലന്‍ 8k ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്നത് ചരിത്രപരമായ മാറ്റം തന്നെയാണ്. എന്നാല്‍ ഇന്ത്യയില്‍ 8k സാങ്കേതികത ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുന്ന തിയേറ്ററുകള്‍ ഇതുവരെ ഇല്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന ക്ലാരറ്റിയോടെ സിനിമ സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല.

സാധാരണ ഉപയോഗിക്കുന്നത്

സാധാരണ ഒരു സിനിമ ചിത്രീകരിക്കാനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാമറ 1.8k ടെക്‌നോളജിയായിരുന്നു. പിന്നീട് 4k യിലേക്കും 2k യിലേക്കും മാറി. ഇപ്പോള്‍ വില്ലനിലൂടെ അത് 8k ടെക്‌നോളജിയിലേക്ക് മാറുകയാണ്.

ഛായാഗ്രഹണം മനോജ്

പ്രശസ്ത തമിഴ് ഛായാഗ്രാഹകന്‍ മനോജ് പരമഹംസയാണ് വില്ലന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ഈറന്‍, വിനൈത്താണ്ടി വരുവായ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച മനോജ് നായകന്‍, കലക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ മലയാള സിനിമയില്‍ എത്തിയിരുന്നു.

ലാലിന്റെ കലക്കന്‍ ലുക്ക്

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിലെ ലാലിന്റെ ഫസ്റ്റ് ലുക്ക് കൂടെ പുറത്ത് വന്നതോടെ പ്രതീക്ഷ ഇരട്ടിയായി. തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

English summary
Villain, the upcoming Mohanlal starring B Unnikrishnan movie is the first Indian film to be shot using the 8K technology. However, the news hasn't gone well with the movie lovers, as there are no 8K theatres in India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam