»   » ഈദ്, ഓണം, പൂജ, ഇനി ദീപാവലി! മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്യുമോ? കാത്തിരുന്ന് മടുത്തു..

ഈദ്, ഓണം, പൂജ, ഇനി ദീപാവലി! മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്യുമോ? കാത്തിരുന്ന് മടുത്തു..

By: Teresa John
Subscribe to Filmibeat Malayalam

ലാലേട്ടനും ബി ഉണ്ണികൃഷ്ണനും ആരാധകരെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്തിനാണെന്നോ? വില്ലന്‍ എന്ന ബിഗ് റിലീസ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് വീണ്ടും വീണ്ടും നീണ്ട് പോയിക്കൊണ്ടിരിക്കുന്നത്. ജൂലൈയില്‍ സിനിമ റിലീസിന് വേണ്ടി തയ്യാറെടുത്തിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു.

താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് സാധാരണക്കാരന്‍ ആവണം! മാതൃകയാക്കുന്നത് ആരെയാണന്ന് അറിയാമോ?

കുറച്ച് ദിവസങ്ങളിലായി വില്ലന്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് ഒക്ടോബറിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ സിനിമയുടെ അണിയറിയില്‍ നിന്നും അത്തരമൊരു വാര്‍ത്ത വന്നിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം.

വില്ലന് വേണ്ടിയുള്ള കാത്തിരിപ്പ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന സിനിമയാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും റിലീസിന് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പൂജയ്ക്ക് വരുന്നു,..

പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വാനോളം നല്‍കി കൊണ്ടായിരുന്നു സെപ്റ്റംബര്‍ അവസാന ആഴ്ച വില്ലന്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതും ഒക്ടോബറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ലക്ഷ്യം ഈ ദിവസം

പൂജ ഹോളിഡേയ്ക്ക് എത്തുന്നില്ലെങ്കില്‍ സിനിമ ഇനി ലക്ഷ്യം വെക്കുന്നത് ദീപാവലിയായിരിക്കും. ഒക്ടോബര്‍ 19 ന് സിനിമ ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്നതായിട്ടാണ് പറയുന്നത്.

അണിയറയിലെ വിശേഷം

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സിനിമയെ സംബന്ധിച്ചിട്ടുള്ള വാര്‍ത്തകളൊന്നും ഇനിയും പുറത്ത് വിട്ടില്ല. എന്നാല്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമ അടുത്ത് തന്നെ വരുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

മാത്യൂ മാഞ്ഞൂരാന്‍


പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ലാലേട്ടന്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ബിഗ് റിലീസ്

ബിഗ് റിലീസ് സിനിമകളുടെ പട്ടികയില്‍ ഇനി മോഹന്‍ലാലിന്റെ വില്ലനും ഉണ്ടാവും. ബിഗ് റിലീസായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. മാത്രമല്ല ചിത്രം അന്യഭാഷകളില്‍ കൂടി റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, സിദ്ദിഖ്, റാഷി ഖന്ന, യഷ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥയും സംവിധാനവും

ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഒരുപാട് തവണ സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിരുന്നെങ്കിലും പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കി നില്‍ക്കുന്നത് റിലീസിങ്ങിന് തടസമാവുകയായിരുന്നു.

English summary
According to the latest reports that have come in, Mohanlal's Villain might hit the theatres as a Deepavali release on October 19, 2017.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam