»   » മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഈ ദിവസം വില്ലന്‍ തിയറ്ററുകളിലെത്തിക്കുമോ? അതോ ഇതും പറ്റിക്കലാണോ?

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഈ ദിവസം വില്ലന്‍ തിയറ്ററുകളിലെത്തിക്കുമോ? അതോ ഇതും പറ്റിക്കലാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഏറെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കും ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം തിയറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക്  നേടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ലാലേട്ടന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

ജയസൂര്യയുടെ മനം മയക്കിയ കുഞ്ഞു ശിവഗംഗയുടെ പാട്ട് നേടികൊടുത്തത് വലിയൊരു ഭാഗ്യം! അതും ഇങ്ങനെ!!

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയാണ് അടുത്ത വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. സിനിമയുടെ റിലീസ് പല തവണ മാറ്റി വെച്ചിരുന്നെങ്കിലും ഒടുവില്‍ തീരുമാനം ആയിരിക്കുകയാണ്. ഓണത്തിന് ശേഷം ചിത്രം തിയറ്ററുകളിലേക്കെത്തുമെന്ന് സംവിധായകന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എന്നാണെന്നുള്ള കാര്യം കൂടി പുറത്ത് വന്നിരിക്കുകയാണ്.

വില്ലന്‍

മോഹന്‍ലാലിന്റെ ആരാധകരുടെ വലിയൊരു പ്രതീക്ഷയാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പല തവണ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് തീയതികള്‍ മാറ്റുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന് റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്.

സിനിമയുടെ റിലീസ്

ഓണത്തിന് ശേഷം ചിത്രം തിയറ്ററുകളിലേക്കെത്തുമെന്ന് സംവിധായകന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 28 നായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുകയെന്നാണ്.

ലക്ഷ്യം പൂജ ഹോളിഡേ

വെളിപാടിന്റെ പുസ്തകം ഓണം ലക്ഷ്യം വെച്ചായിരുന്നു തിയറ്ററുകളിലെത്തിയിരുന്നത്. ഇപ്പോള്‍ വില്ലന്‍ ലക്ഷ്യം വെക്കുന്നത് പൂജ അവധിയായിരിക്കും. അതിനാലാണ് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ അവസാന ആഴ്ചകളില്‍ എത്തിയിരുന്നത്.

ബിഗ് റിലീസ്

മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയുടെ പട്ടികയിലേക്കാണ് വില്ലനും എത്താന്‍ പോവുന്നത്. ചിത്രം ബിഗ് റിലീസായിട്ടാണ് റിലീസ് ചെയ്യുന്നത്. മാത്രമല്ല ചിത്രം അന്യഭാഷകളില്‍ കൂടി തയ്യാറാക്കാനുള്ള മുന്നൊരുക്കങ്ങളെക്കെ അണിയറിയില്‍ നടക്കുന്നുമുണ്ട്.

മാത്യൂ മാഞ്ഞൂരാന്‍

ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തില്‍ മോഹന്‍ലാല്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. എട്ട് കുട്ടികളുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വരുന്ന ഓഫീസറായിരിക്കും മോഹന്‍ലാല്‍ എന്നാണ് മുമ്പ് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ട്രെയിലര്‍ ഹിറ്റ്

മോഹന്‍ലാലിന്റെയും വിശാലിന്റെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടായിരുന്നു വില്ലന്റെ ട്രെയിലര്‍ തിയറ്ററുകളിലേക്കെത്തിയത്. ഏറ്റവും വേഗത്തില്‍ 5 മില്യണ്‍ ആളുകള്‍ കണ്ട ട്രെയിലര്‍ വില്ലന്റെയായിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, സിദ്ദിഖ്, റാഷി ഖന്ന, യഷ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥയും സംവിധാനവും

ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഒരുപാട് തവണ സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിരുന്നെങ്കിലും പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കി നില്‍ക്കുന്നത് റിലീസിങ്ങിന് തടസമാവുകയായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയായി

വില്ലന്റെ ബാക്കിയുള്ള ഡബ്ബിങ് തിരുത്തലുകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇനി വിരാമം ആവും.

മോഹന്‍ലാലിന്റെ തിരക്കുകള്‍

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഒടിയന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂട്ടാനില്‍ നിന്നും ഒടിയന്റെ ഷൂട്ടിങ്ങ് ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

English summary
If the reports are to be believed, Mohanlal starrer Villain will hit the theatres on September 28, 2017, during the Pooja season. At the same time, the makers of Villain are yet to officially confirm the release date of the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam