»   » മോഹന്‍ലാലിന്റെ വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍, ശക്തിവേല്‍ പളനി സ്വാമി ആരാണ്?

മോഹന്‍ലാലിന്റെ വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍, ശക്തിവേല്‍ പളനി സ്വാമി ആരാണ്?

By: സാൻവിയ
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ വില്ലന്‍. വമ്പന്‍ താരനിരയോടെ ഒരുക്കുന്ന ചിത്രം വലിയ ടെക്‌നിക്കല്‍ ക്രൂവോടെയാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഔദ്യോഗികമായി ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.

തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിശാല്‍, ഹന്‍സിക, റാഷി ഖന്ന, ശ്രീകാന്ത് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. വിശാലാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്.

villain-meet-antagonists

ശക്തിവേല്‍ എന്നാണ് വിശാലിന്റെ കഥാപാത്രത്തിന്റെ പേര്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിശാല്‍ ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. നായകനായി എത്തുന്ന മോഹന്‍ലാല്‍ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

തമിഴ് നടി ഹന്‍സികയുടെ ആദ്യ മലയാള സിനിമ കൂടിയാണ് വില്ലന്‍. ശ്രേയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹന്‍സിക അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹന്‍സിക വിശാലിന്റെ പെയറായാണ് അഭിനയിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.

villain-meet-antagonists

തെലുങ്ക് നടി റാഷി ഖന്ന ഹര്‍ഷിത ചോപ്ര എന്ന പോലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുക. ഫെളിക്‌സ് ഡി വിന്‍സന്റ് എന്ന കഥാപാത്രത്തെയാണ് ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ശ്രീകാന്തും റാഷി ഖന്നയും റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെഗറ്റീവ് റോളുകളായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

English summary
Mohanlal's Villain: Meet The Antagonists!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam