»   » ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ 'വില്ലന്‍' ചിത്രീകരിക്കുന്നത്!

ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ 'വില്ലന്‍' ചിത്രീകരിക്കുന്നത്!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വില്ലന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഏറ്റവും ഇന്ററസ്റ്റിങായ കാര്യം പുറത്ത് വിട്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വില്ലന്‍ 8കെ ടെക്‌നോളജിയിലാണ് ചിത്രീകരിക്കുന്നത്.

റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള 'ഹെലിയം 8 കെ' എന്ന ക്യാമറയിലാണ് വില്ലന്‍ ചിത്രീകരിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യന്‍ സിനിമയില്‍ 8കെ ടെക്‌നോളജി ഉപയോഗിച്ച് ഒരു സിനിമ മുഴുവന്‍ ചിത്രീകരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രമുഖ ഫോട്ടോഗ്രാഫറായിരിക്കും.

മനോജ് പരമഹംസ

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. പൂര്‍ത്തിയായ ശേഷം വാഗമണില്‍ ചിത്രീകരണം ആരംഭിക്കും. മാര്‍ച്ച് 20ഓടെ വാഗമണില്‍ ചിത്രീകരണം തുടങ്ങനാണ് പ്ലാന്‍ ചെയ്യുന്നത്.

പുലിമുരുകന്‍ കൊറിയോഗ്രാഫറും

പുലിമുരുകനിലെ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്റ്റണ്ട് സില്‍വയാണ്.

മോഹന്‍ലാല്‍-മഞ്ജു വാര്യര്‍

മഞ്ജു വാര്യരാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ നായിക. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മഞ്ജുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

തമിഴകത്ത് നിന്ന്

തമിഴ് നടന്‍ വിശാലിന്റെ ആദ്യ ചിത്രം കൂടിയാണിത്. ഹന്‍സിക, ഋഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

English summary
Mohanlal's Villain To Release In 8K.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X