»   » ലാലേട്ടന്റെ 'വില്ലന്' വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!!

ലാലേട്ടന്റെ 'വില്ലന്' വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!!

Posted By:
Subscribe to Filmibeat Malayalam

ലാലേട്ടന്റെ പുതിയ സിനിമക്കായി കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലനാ'ണ് അടുത്ത് റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്.

ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വില്ലന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസത്തിന് മുന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍. ജൂലൈ 28 നായിരുന്നു സിനിമയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

വില്ലന്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് വില്ലന്‍. മുമ്പ് ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് മുന്നോട്ടാക്കി

ജൂലൈ 28 നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജുലൈ 21- ലേക്ക് സിനിമയുടെ റിലീസ് മുന്നോട്ടാക്കി മാറ്റുകയായിരുന്നു.

ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി

സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയായിരിക്കുകയാണ്. അതിനൊപ്പം പോസറ്റ് പ്രൊഡക്ഷന്‍ ജോലികളും അതിവേഗം പുരേഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അവസാന ഭാഗം ചെന്നൈയില്‍

സിനിമയുടെ അവസാന ഭാഗം ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ ചെന്നൈയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജൂണ്‍ അവസാനത്തോട് കൂടി അത് പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

റംമസാന്‍ ചിത്രമായി വില്ലനും

പെരുന്നാള്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മോഹന്‍ലാലിന്റെ വില്ലനും റിലീസ് വേണ്ടി തയ്യാറെടുക്കുന്നത്. മാത്യു മഞ്ചൂരാന്‍ എന്ന കഥാപാത്രത്തിലാണ് ലാലേട്ടന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Mohanlal's Villain: Release Preponed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam