മോഹന്‍ലാലിന് തെലുങ്കിലിപ്പോള്‍ നല്ല ഡിമാന്റ് ആണല്ലോ... വില്ലന്‍ തെലുങ്കിലേക്ക്
ജനത ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് എത്തിയ മോഹന്‍ലാലിനെ കഴിഞ്ഞ രണ്ട് വര്‍ഷമായി തെലുങ്കര്‍ നെഞ്ചേറ്റിയിരിയ്ക്കുകയാണ്. ജനത ഗാരേജ്, മനമാന്ത എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ തെലുങ്കില്‍ ചെയ്തുള്ളൂവെങ്കിലും ഇപ്പോള്‍ തെലുങ്കരുടെ ഇഷ്ട നടനാണ് മോഹന്‍ലാല്‍.

പുലിമുരുകന്‍, ഒപ്പം തുടങ്ങിയ ചിത്രങ്ങളെല്ലാം തെലുങ്ക് സിനിമാ ലോകത്തുള്ള മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വാല്യു കണിക്കിലെടുത്ത് ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു. അതിന് പിന്നാലെയിതാ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടെ തെലുങ്കിലേക്ക് പോകുന്നു, ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ വില്ലന്‍!!.
രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്ലനെ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. പുലി ജുദ്ധം എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാന്‍, ഹന്‍സിക മോട്ടുവാണി, രാശി ഖന്ന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വില്ലന്‍.


Click it and Unblock the Notifications











