»   » മോഹന്‍ലാലിന്റെ 'വില്ലന്‍' ഓണത്തിന് റിലീസ് ചെയ്യില്ല! എന്നാല്‍ ഓണത്തിന് മറ്റൊരു സമ്മാനം ഉണ്ടാവും

മോഹന്‍ലാലിന്റെ 'വില്ലന്‍' ഓണത്തിന് റിലീസ് ചെയ്യില്ല! എന്നാല്‍ ഓണത്തിന് മറ്റൊരു സമ്മാനം ഉണ്ടാവും

Posted By: Teresa John
Subscribe to Filmibeat Malayalam

ലാലേട്ടന്‍ സിനിമകളില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ റിലീസ് ചെയ്യുന്നതിനായി ഒരുപാട് ദിവസങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ആരാധകരെ നിരാശയിലാക്കി സിനിമയുടെ റിലീസ് നീണ്ട് പോയിക്കൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് ഇനിയും എന്നാണ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണത്തിന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം. അതിനൊപ്പം ഓണത്തിന് വില്ലന്റെ ട്രെയിലര്‍ കൂടി പുറത്ത് വരുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഓണത്തിന് ശേഷം വില്ലന്‍ റിലീസ് ചെയ്യുമെന്നും എന്നാല്‍ വില്ലന്‍ നിങ്ങളുടെ കാഴചയിലേക്ക് എത്തുന്നതിനായി ഓണത്തിന് തിയറ്ററുകളില്‍ വില്ലന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

വില്ലന്‍

മോഹന്‍ലാലിന്റെ റിലീസിന് വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുന്ന സിനിമയാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ ഓണത്തിന് ശേഷം തിയറ്ററുകളിലേക്കെത്തും.

ഓണത്തിന് ട്രെയിലര്‍


ഒരുപാട് തവണ റിലീസിന് ദിവസം തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിയിരുന്നു. ഇതോടെ നിരാശിലായ ആരാധകര്‍ക്കിടയിലേക്ക് വില്ലന്‍ കാഴ്ചയായി ഓണത്തിന് ട്രെയിലറായി തിയറ്ററുകളിലേക്ക് എ്ത്തുകയാണ്.

സംവിധായകന്‍ പറയുന്നതിങ്ങനെ

ഇന്നലെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പിലാണ് വില്ലന്‍ നിങ്ങളുടെ കാഴചയിലേക്ക് ഓണത്തിന് എത്തുന്നതിനായി പറയുന്നത്. കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഓണത്തിന് വില്ലന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഡബ്ബിങ് പൂര്‍ത്തിയാക്കി

വില്ലന്റെ ബാക്കിയുള്ള ഡബ്ബിങ് തിരുത്തലുകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിനൊപ്പം മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് ചെറിയൊരു ഒഴിവുകാലത്തിനായി പോവുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി

സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയായിരുന്നെങ്കിലും പോസറ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. അവ അതിവേഗം പുരേഗമിച്ചു കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലും മഞ്ജു വാര്യരും


മോഹന്‍ലാലും മഞ്ജു വാര്യരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വില്ലന്‍. മുമ്പ് ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇരുവരും കപ്പിള്‍സായി എത്തുന്നത്.

മാത്യൂ മഞ്ജൂരാന്‍

വില്ലനില്‍ മാത്യു മഞ്ജൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തെ വലിയ പ്രതീക്ഷകളോട് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഓണച്ചിത്രം


ഓണത്തിന് മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയാണ് റിലീസ് ചെയ്യുന്നത്. ആഗ്സ്റ്റ് 31 നായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക.

മറ്റ് സിനിമയുടെ തിരക്കുകള്‍

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഒടിയന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അടുത്ത് നടക്കാന്‍ പോവുന്നത്. ഭൂട്ടാനിലേക്ക് അവധി ആഘോഷിക്കാനാണ് പോയിരിക്കുന്നതെങ്കിലും അവിടെ നിന്നും ഒടിയന്റെ ഷൂട്ടിങ്ങ് വാരാണസിയില്‍ ആരംഭിക്കും.

Mohanlal's Velipadinte Pusthakam: 'Jimikki Kammal' Song Video Goes Viral

English summary
Mohanlal's Villain Trailer For Onam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam