യൂടൂബില്‍ മികച്ച സ്വീകാര്യത നേടി വില്ലന്റെ ഹിന്ദി പതിപ്പ്! രണ്ടു ദിവസം കൊണ്ട് 35 ലക്ഷം കാഴ്ചക്കാര്‍
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു വില്ലന്‍. മോഹന്‍ലാല്‍ നായകനായി എത്തിയി ചിത്രത്തില്‍ തമിഴ് നടന്‍ വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രം മോഹന്‍ലാലിന്റെ അഭിനയ പ്രകടനം കൊണ്ടായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

മഞ്ജു വാര്യരും ഹന്‍സിക മൊദ്വാനിയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു യൂടൂബില്‍ വന്നിരുന്നത്. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം റെക്കോര്‍ഡ് വ്യസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
രണ്ടു ദിവസം കൊണ്ട് 35 ലക്ഷത്തിലധികം ആളുകളാണ് വില്ലന്റെ ഹിന്ദി പതിപ്പ് കണ്ടു കഴിഞ്ഞിരിക്കുന്നത്. ഡിജിറ്റല്‍ സ്‌പേസില്‍ വന്‍ സ്വീകാര്യതയാണ് വില്ലന്റെ ഈ പതിപ്പിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഹിന്ദിക്കു പുറമെ തമിഴിലും മൊഴിമാറ്റി എത്തിയിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ ടിവി നെറ്റ്വര്‍ക്കുകളിലൊന്നായ സണ്‍ ടിവിയായിരുന്നു ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. സണ്‍ ടിവിയുടെ ഡിജിറ്റല്‍ ആപ്പായ സണ്‍ നെക്സ്റ്റിലും സിനിമ വന്നിരുന്നു. ഈ ആപ്പിലും ലക്ഷക്കണക്കിന് ആളുകളായിരുന്നു സിനിമ കണ്ടിരുന്നത്.


Click it and Unblock the Notifications











