അമ്മ അംഗങ്ങള്‍ക്കായി മോഹന്‍ലാലിന്‍റെ ശബ്ദ സന്ദേശം! ഏതാവശ്യത്തിനും സംഘടന ഒപ്പമുണ്ടാവും!
താരങ്ങളുടെ ക്ഷേമത്തിന് കൂടി പ്രാധാന്യം നല്‍കുന്ന സംഘടനയാണ് അമ്മ. സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമല്ല അംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് ഈ സംഘടന. ഇന്നസെന്റിന് പിന്നാലെയായി മോഹന്‍ലാലാണ് പ്രസിഡന്റായത്. തിരഞ്ഞെടുപ്പില്ലാതെ ഐക്യകണ്‌ഠേന എല്ലാവരും അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ അമ്മയുടെ കാര്യങ്ങളിലും താരം കൃത്യമായി ഇടപെടാറുണ്ട്.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം വേണ്ടിവന്നാല്‍ ആവശ്യപ്പെടാമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. 501 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് സംഘടന അംഗങ്ങള്‍ക്ക് നല്‍കുന്നത്. കൈനീട്ടം പദ്ധതിയിലൂടെ 138 പേര്‍ക്ക് മാസത്തില്‍ 5000 രൂപ ധനസഹായം നല്‍കുന്നുണ്ട്.
ഞാന്‍ നിങ്ങളുടെ ലാലാണ്. മോഹന്‍ലാല്‍. എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസം. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഈ മഹാ വിപത്തിനെ നേരിടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാമകന്ന് അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണം.

എത്രയും വേഗം ഇതില്‍നിന്നും ഒരു മോചനം ഉണ്ടാവട്ടെയെന്നും വീണ്ടും എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും എന്‍റെ പ്രാര്‍ഥന. ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും നമ്മുടെ അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ നമ്മുടെ വൈസ് പ്രസിഡന്‍റുമാരായ എംഎല്‍എമാര്‍ അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങള്‍ എത്തിച്ചുതരുന്നതുമാണ്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും അമ്മ ആലോചിക്കുന്നുണ്ട്. ആവശ്യപ്പെടുംമുന്‍പ് ഓരോ അംഗങ്ങളും ആലോചിക്കണം, ഞാനീ സഹായത്തിന് അര്‍ഹനാണോ എന്ന്. എന്നേക്കാള്‍ ബുദ്ധിമുട്ടുന്ന മറ്റംഗങ്ങള്‍ ഇല്ലേ എന്ന്. കാരണം ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സഹായം നല്‍കാന്‍ ചിലപ്പോള്‍ അമ്മയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചെന്നു വരില്ല.
വലിയൊരു പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണം നമ്മള്‍ എല്ലാ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വളരെ സൂക്ഷിച്ചുവേണം ഇനി ഓരോ അടിയും മുന്നോട്ടുവെക്കാന്‍. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും എന്നും നിങ്ങളുടെ സംഘടന ഒപ്പമുണ്ടാകും. നിറഞ്ഞ സ്നേഹത്തോടെ മോഹന്‍ലാല്‍, ഇതായിരുന്നു അദ്ദേഹത്തിന്‍റെ ശബ്ദസന്ദേശം.


Click it and Unblock the Notifications