ചിരഞ്ജീവിയുടെ സൈര നരസിംഹ റെഡ്ഡിക്കു വേണ്ടി മോഹന്‍ലാല്‍! വൈറലായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍
തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നാല് ഭാഷകളിലാണ് സൈര നരസിംഹ റെഡ്ഡി റിലീസിനെത്തുന്നത്.

ചരിത്ര സിനിമയുടെ മലയാളം ടീസര്‍ മോഹന്‍ലാലിന്റെ ശബ്ദ വിവരണത്തോടെയാണ് ആരംഭിക്കുന്നത്. സൈര നരസിംഹ റെഡ്ഡി ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തമിഴ് ടീസറിന് രജനീകാന്തും, തെലുങ്കില്‍ പവന്‍ കല്യാണ്‍, കന്നഡത്തില്‍ യഷ് തുടങ്ങിയവരും ശബ്ദ വിവരണം നല്‍കിയിരിക്കുന്നു.
250 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനടക്കം തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു, രവി കിഷന്‍, നയന്‍താര, തമന്ന, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദി സംഗീതവും ആര്‍ രത്നവേലു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications