പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദം!
ചെറുപ്പം മുതലെ കൂട്ടുകാരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. പ്രിയദര്‍ശന്‍ സിനിമകളിലൂടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് പറഞ്ഞാലും മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് പറഞ്ഞാലും തെറ്റില്ല. ഇവര്‍ രണ്ട് പേരും പരസ്പര പൂരകം.
ഇറങ്ങാനിരിക്കുന്ന പ്രിയദര്‍ശന്റെ 'ആമയും മുയലും' എന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. പക്ഷെ അവിടെയും മോഹന്‍ലാലിന്റെ സാമിപ്യമുണ്ട്. ലാല്‍ അഭിനയിക്കുന്നതല്ല കേട്ടോ, ലാലിന്റെ ശബ്ദമാത്രം!

അതെ ആമയും മുയലും എന്ന പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദമുണ്ടാകും. സിനിമ തുടങ്ങുന്നത് തന്നെ മോഹന്‍ലാല്‍ കഥ വിവരിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളുടെ ട്രെന്റ് അങ്ങനെയല്ലെ. സിനിമയില്‍ അഭിനയതാവ് അല്ലാത്ത ആരെങ്കിലും കഥവിവരിച്ചുകൊണ്ട് തുടങ്ങും. ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
മോഹന്‍ലാലിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിന് സമാനമായാണ് ആമയും മുയലും വരുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പിയാ ബാജ്‌പെയ് യാണ് നായിക. നെടുമുടി വേണു, ഇന്നസെന്റ്, കെ പി എ സി ലളിത, മാമൂക്കോയ, സുകന്യ, ഹരിശ്രീ അശോകന്‍, നന്ദു, കൊച്ചു പ്രേമന്‍, അംബിക തുടങ്ങിയ ഒരു വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അതിഥി താരമായി അനൂപ് മേനോനും അഭിനയിക്കുന്നുണ്ട്.
ദിവാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. എംജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











