മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം നിലവില്‍ അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുളളത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുമുളളത്. വമ്പന്‍താരനിര അഭിനയിച്ച ചിത്രം ചരിത്ര വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അതേസമയം മാമാങ്കത്തിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുളള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

മുന്‍പ് മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസ് സമയത്ത് ചിത്രത്തിന് ശബ്ദം നല്‍കിയ ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിതം റിലീസിങ്ങിനൊരുങ്ങുന്ന സമയത്താണ് ലാലേട്ടനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

മാമാങ്കത്തെക്കുറിച്ചുളള ലാലേട്ടന്റെ പുതിയ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്ക് ഒഴുകിയെത്തിയ ഒരു മാമാങ്ക കാലമുണ്ടായിരുന്നു. പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീഴുന്ന ഒരു ദേശത്തിന്റെ വീരചരിത്ര കഥകള്‍ വെളളിത്തിരയിലെത്തുകയാണ് ഡിസംബര്‍ 12ന്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ നന്ദി അറിയിച്ച് മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. മാമാങ്കം സിനിമയ്ക്ക് ഇതില്‍പരം വലിയൊരു പ്രൊമോഷന്‍ കിട്ടാനില്ലെന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നത്. അതേസമയം 50 ഓളം രാജ്യങ്ങളിലായി 2500ല്‍ അധികം സ്‌ക്രീനുകളിലാണ് മാമാങ്കം എത്തുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന മാമാങ്കം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 400ഓളം തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യമെന്നും അറിയുന്നു. 55 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. സിദ്ധിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, തരുണ്‍ അറോറ, മണിക്കൂട്ടന്‍, ഇനിയ, മോഹന്‍ ശര്‍മ്മ, നീരജ് മാധവ്, സുനില്‍ സുഖദ, സുരേഷ് കൃഷ്ണ തുടങ്ങി വമ്പന്‍ താരനിര തന്നെ മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നു. എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. മാമാങ്കത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് മമ്മൂക്ക എത്തുകയെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



Click it and Unblock the Notifications