ഇച്ചാക്കയ്ക്കും ടീമിനും ആശംസയുമായി മോഹന്‍ലാല്‍, പോസ്റ്റ് ഏറ്റെടുത്ത് കമന്റുകളുമായി ആരാധകര്‍
മാസങ്ങള്‍ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് വമ്പന്‍ റിലീസായിട്ടാണ് എത്തിയത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതകൊണ്ട് കൂടിയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരുന്നത്. കേരളത്തിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാണ് പ്രീസ്റ്റ് റിലീസിനെത്തിയത്. മമ്മൂട്ടി വൈദികന്‌റെ റോളില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പുറമെ നിഖില വിമല്‍, സാനിയ അയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

അതേസമയം മമ്മൂട്ടി ചിത്രത്തിന് ആശംസ നേര്‍ന്ന് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം എത്തിയിരുന്നു. കൂട്ടത്തില്‍ ചിത്രത്തിന് ആശംസ നേര്‍ന്നുളള മോഹന്‍ലാലിന്‌റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറി. ദി പ്രീസ്റ്റ് റിലീസിന് ഇച്ചാക്കയ്ക്കും ടീമിനും ആശംസകളെന്ന് കുറിച്ചുകൊണ്ടായിരുന്നു ലാലേട്ടന്‍ എത്തിയത്. പിന്നാലെ മോഹന്‍ലാലിന്‌റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും കമന്റുകളുമായി വന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഈ പോസ്റ്റിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് സൂപ്പര്‍താരത്തിന്‌റെ ആശംസാ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം ഇവരുടെ ഇഷ്ടവും ശാപവും മനസ്സിലാവാത്ത ചില ഫാന്‍സാണ് ഇവരുടെ ശാപം എന്നും ഒരാള്‍ കുറിച്ചിരുന്നു. ഷൈലോക്കിന് ശേഷമാണ് മമ്മൂക്കയുടെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം കാരണം പ്രീസ്റ്റിന്‌റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ആന്‌റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്കയുടെ ഒരു ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications